തൃശൂർ: ലോകത്തെ ഏറ്റവും വില കൂടിയതും അത്യധികം മാരകവുമായ ലഹരി വസ്‌തുക്കളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കാസർകോട് സ്വദേശി അബ്‌ദുൽ സലാമിനെയാണ് എക്‌സൈസ് തൃശൂരിൽ നിന്നും പിടികൂടിയത്. ദേശീയപാതയിൽ പരിശോധന നടത്തവെ ബൈക്കിലെത്തിയ രണ്ട് പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുകയും തുടർന്ന് ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും അബ്‌ദുൽ സലാമിനെ പിടികൂടുകയുമായിരുന്നു. നാല് കിലോ കഞ്ചാവും രണ്ട് ഗ്രാം എം.ഡി.എം.എയും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. പ്രിവന്‍റീവ് ഓഫീസർമാരായ ശിവശങ്കരൻ, സജീവ്, സതീഷ്‌കുമാർ, സുനിൽ, സിവിൽ എക്‌സൈസ് ഓഫിസർമാരായ കൃഷ്ണപ്രസാദ്, ഷാജു, സനീഷ്‌കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ - എം.ഡി.എം.എ മയക്കുമരുന്ന്
നാല് കിലോ കഞ്ചാവും രണ്ട് ഗ്രാം എം.ഡി.എം.എയും യുവാവിൽ നിന്നും പിടികൂടി