ETV Bharat / state

Women Struck By Lightning Lost Hearing: കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ ഇടിമിന്നലേറ്റു, യുവതിയുടെ കേൾവിശക്തി നഷ്‌ടപ്പെട്ടു

തൃശൂർ പൂമംഗലം പഞ്ചായത്തിൽ കൽപറമ്പ് വെങ്ങാട്ടുമ്പിള്ളി ശിവ ക്ഷേത്ര സമീപം താമസിക്കുന്ന പണത്ത് സുബീഷിന്‍റെ ഭാര്യ ഐശ്വര്യയ്ക്കാണ് (36 ) പരിക്കേറ്റത് (Women Struck By Lightning Lost Hearing).

Women Struck By Lightning Lost Hearing In Thrissur  Women Struck By Lightning Lost Hearing  Women lost her hearing  Poomangalam thunder  Poomangalam thunder Women Lost Hearing  തൃശൂരിൽ കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു  യുവതിയുടെ കേൾവിശക്തി നഷ്‌ടപ്പെട്ടു  ഇടിമിന്നലിൽ യുവതിയുടെ യുടെ കേൾവിശക്തി നഷ്ടപ്പെട്ടു  ഇടിമിന്നൽ അപകടം  ചുമരിൽ ചാരി ഇടിമിന്നലേറ്റ് കേൾവി നഷ്‌ടപ്പെട്ടു
Women Struck By Lightning Lost Hearing
author img

By ETV Bharat Kerala Team

Published : Oct 25, 2023, 3:46 PM IST

Updated : Oct 25, 2023, 9:06 PM IST

തൃശൂർ : ഇടിമിന്നലേറ്റ്‌ യുവതിയുടെ കേൾവിശക്തി നഷ്‌ടപ്പെട്ടു. തൃശൂർ പൂമംഗലം പഞ്ചായത്തിൽ കൽപറമ്പ് വെങ്ങാട്ടുമ്പിള്ളി ശിവ ക്ഷേത്ര സമീപം താമസിക്കുന്ന പണത്ത് സുബീഷിന്‍റെ ഭാര്യ ഐശ്വര്യയ്ക്കാണ് (36 ) പരിക്കേറ്റത് (Women Struck By Lightning Lost Hearing). ഐശ്വര്യയ്ക്ക് പുറത്തു പൊള്ളലേൽക്കുകയും മുടി കരിയുകയും ചെയ്‌തു.

കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെ ഉണ്ടായ ഇടിമിന്നലിലാണ് അപകടം. വീടിന്റെ ചുമരിൽ ചാരി ഇരുന്ന് ആറുമാസം പ്രായമായ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് അപകടം. മിന്നലിൽ വീട്ടിലെ സ്വിച്ച് ബോർഡുകളും ബൾബുകളും വലിയ ശബ്‌ദത്തോടെ പൊട്ടിതെറിച്ചു.

ഇതിനിടയിൽ ചുമരിലൂടെ ഉണ്ടായ വൈദ്യുതപ്രവാഹത്തിൽ ഐശ്വര്യയും കുഞ്ഞും തെറിച്ച് വീഴുകയും ഇരുവർക്കും ബോധം നഷ്‌ടപ്പെടുകയായിരുന്നു. ഇവർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ ഐശ്വര്യയുടെ ഇടത് ചെവിയുടെ കേൾവിയാണ്‌ നഷ്‌ടപ്പെട്ടതെന്ന് പൂമംഗലം ഗ്രാമപഞ്ചായത്ത്‌ മെമ്പർ പറഞ്ഞു. സമീപത്തെ വീടുകളിലും മിന്നലിൽ നാശനഷ്‌ടങ്ങൾ സംഭവിച്ചു.

ALSO READ:Lightning In Odisha : ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം, 3 പേര്‍ക്ക് പരിക്ക്

ഇടിമിന്നലേറ്റ് മരണം: ഒഡിഷയില്‍ സെപ്‌റ്റംബര്‍ 2 നുണ്ടായ ഇടിമിന്നലില്‍ പത്ത് പേര്‍ മരിച്ചിരുന്നു (Lightning In Odisha). അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആറ് ജില്ലകളില്‍ നിന്നുള്ളവരാണ് ഇടിമിന്നലേറ്റ് മരിച്ചതെന്ന് സംസ്ഥാനത്തെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ റിലീഫ് കമ്മിഷണര്‍ (SRC) അറിയിച്ചിരുന്നു.

ഖോര്‍ധ ജില്ലയില്‍ നാലു പേര്‍, ബൊലാന്‍ഗീറില്‍ രണ്ടുപേര്‍, അംഗുല്‍ ജില്ല, ബൗധ്, ജഗത്‌സിങ്പുര്‍, ധേന്‍കനാല്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ആളുകള്‍ വീതവുമാണ് സംഭവത്തിൽ മരിച്ചത്. പരിക്കേറ്റ മൂന്നുപേരും ഖോര്‍ധ ജില്ലക്കാരാണെന്നും എസ്‌ആര്‍സി അറിയിച്ചിരുന്നു.

അതേസമയം ബിഹാറിൽ കഴിഞ്ഞ ജൂലൈയില്‍ ഇടിമിന്നലേറ്റ് 24 പേർ മരിച്ചിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒമ്പത് പേർ മരിച്ചുവെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണങ്ങളിൽ അഞ്ച് പേർ റോഹ്താസ് ജില്ലയിലെ സസാറം പ്രദേശത്തും നാല് പേർ അർവാളിലുമാണ്.

പട്‌ന (Patna), റോഹ്താസ് (Rohtas), അർവാൾ (Arwal), മുസാഫർപൂർ (Muzaffarpur), നളന്ദ (Nalanda), ഔറംഗബാദ് (Aurangabad), വൈശാലി (Vaishali) എന്നീ ജില്ലകളില്‍ ഇടിമിന്നലേറ്റ് മരണം സംഭവിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക് പുറത്തു വിട്ടത്. എന്നാൽ റോഹ്താസിലെയും അർവാളിലെയും ഒമ്പത് മരണങ്ങൾക്ക് പുറമെ ഛപ്രയിൽ ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചിരുന്നു. ഔറംഗബാദിലും ഈസ്‌റ്റ്‌ ചമ്പാരനിലും രണ്ടുപേരും കൈമൂർ (Kaimur), സിതാമർഹി (Sitamarhi), മുസാഫർപൂർ (Muzaffarpur), പട്‌ന (Patna), വൈശാലി നളന്ദ (Vaishali Nalanda), അരാരിയ (Araria), കിഷൻഗഞ്ച് (Kishanganj), ബങ്ക (Banka), സിവാൻ (Siwan) എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവുമാണ് മരിച്ചത്‌.

അതേസമയം സമാനസംഭവത്തിൽ ഇക്കഴിഞ്ഞ ജൂണിൽ ബിഹാറില്‍ ഇടിമിന്നലേറ്റ് നിരവധി പേര്‍ മരിക്കാനിടയായിരുന്നു. 13 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്

Last Updated : Oct 25, 2023, 9:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.