ETV Bharat / state

ബൈക്കില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വിതരണം; 2 സ്‌ത്രീകള്‍ അറസ്‌റ്റില്‍, പിടികൂടിയത് 17.5 ഗ്രാം എംഡിഎംഎ - തൃശൂര്‍ ഏറ്റവും പുതിയ വാര്‍ത്ത

സുരഭി(23), പ്രിയ (30) എന്നിവരെയാണ് 17.5 ഗ്രാം എംഡിഎംഎയുമായി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

women couple  women couple live in relationship  banned drugs in Kerala  surabhi  priya  mdma  latest news in thrissur  latest news today  ബൈക്കില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വിതരണം  എംഡിഎംഎ  സുരഭി  പ്രിയ  തൃശൂര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ബൈക്കില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വിതരണം; രണ്ട് സ്‌ത്രീകള്‍ അറസ്‌റ്റില്‍, പിടികൂടിയത് 17.5 ഗ്രാം എംഡിഎംഎ
author img

By

Published : Jun 6, 2023, 4:29 PM IST

തൃശൂര്‍: ബൈക്കില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വിതരണം ചെയ്‌ത രണ്ട് സ്‌ത്രീകളെ അറസ്‌റ്റ് ചെയ്‌ത് പൊലീസ്. 17.5 ഗ്രാം എംഡിഎംഎയാണ് പൊലീസ് ഇവരില്‍ നിന്നും പിടികൂടിയത്. സുരഭി(23), പ്രിയ (30) എന്നിവരാണ് അറസ്‌റ്റിലായത്.

ഫിറ്റ്‌നസ് ട്രെയിനറായ സുരഭിയും ഫാഷന്‍ ഡിസൈനറായ പ്രിയയും ഏതാനും ദിവസങ്ങളിലായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. ഇരുവര്‍ക്കും സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സുമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവര്‍ ഇടപാട് നടത്തുന്നതെന്ന് പൊലീസ് സംശയിക്കുന്നു.

കച്ചവടത്തിന് പുറമെ സ്വയം ഉപയോഗവും: 'രണ്ട് സ്‌ത്രീകളും കുറച്ച് നാളായി മയക്കുമരുന്ന് വില്‍പന നടത്തുകയും സ്വയം ഉപയോഗിക്കുകയും ചെയ്‌തുവെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. മയക്കുമരുന്ന് കച്ചവടം നടത്താന്‍ ഒരു പ്രത്യേക വിഭാഗത്തെ ഇവര്‍ ലക്ഷ്യം വച്ചിരുന്നില്ല. വിവിധ തരത്തിലുള്ള സാമൂഹിക ചുറ്റുപാടിലുള്ളവരും വ്യത്യസ്‌ത പ്രായങ്ങളുള്ളവരുമാണ് ഇവരുടെ കെണിയില്‍ വീണതെന്ന്' ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇതാദ്യമായാണ് അവര്‍ പൊലീസ് ഒരുക്കിയ വലയില്‍ വീഴുന്നത്. പ്രതികളിലൊരാള്‍ ടെലിവിഷന്‍ സീരിയല്‍ മേഖലയില്‍ അസിസ്‌റ്റന്‍റ് ഡയറക്‌ടറായി പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പൊലീസ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയെന്നും പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്‌തുവെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ഇക്കഴിഞ്ഞ മെയ്‌ മാസം 19-ാം തീയതി പശ്ചിമ ബംഗാളില്‍ നിന്നുമെത്തിച്ച് വിശാഖപട്ടണത്ത് വില്‍പന നടത്തിവന്നിരുന്ന കുത്തിവയ്‌ക്കുന്ന ലഹരിമരുന്നുകള്‍ പിടികൂടി. 7000 മയക്കുമരുന്ന് വയലുകളാണ് വിശാഖപട്ടണം സിറ്റി പൊലീസ് പിടികൂടിയത്. ലഹരിവേട്ടയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് കമ്മിഷണര്‍ ത്രിവിക്രമ വര്‍മ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

ദ്രാവക രൂപത്തിലുള്ള ലഹരിമരുന്ന് വേട്ട: ലഹരി വിരുദ്ധ സ്‌ക്വാഡും സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്രയധികം ദ്രാവക രൂപത്തിലുള്ള ലഹരിമരുന്ന് പിടികൂടിയത്. ശസ്‌ത്രക്രിയയുടെ ഭാഗമായി ഉപയോഗിക്കുന്ന അനസ്‌തേഷ്യയായി മാത്രമാണ് ഇവയ്‌ക്ക് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. സിന്തറ്റിക് ലഹരിമരുന്നുകളുടെ വിഭാഗത്തില്‍ ഉള്‍പെടുന്ന ഇവയുടെ അമിത ഉപയോഗവും ഓവര്‍ ഡോസും മരണത്തിന് വരെ കാരണമായേക്കാമെന്നും കമ്മിഷണര്‍ ത്രിവിക്രമ വര്‍മ പറഞ്ഞു. കഴിഞ്ഞ മാസം 14നും 17ലും നടത്തിയ പരിശോധനകളില്‍ ടൗണ്‍ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് മാത്രം 4,150 മയക്കുമരുന്ന് വയലുകള്‍ പിടികൂടിയതായും അദ്ദേഹം വ്യക്തമാക്കി.

മയക്കുമരുന്ന് ഇഞ്ചക്‌ഷനുകള്‍ വില്‍പന നടത്തി വന്നിരുന്ന കെ ഹരിപദ്‌മ രാഘവറാവു, വി ശ്രീനു, ബി ലക്ഷ്‌മി, ജി വെങ്കടസായി, പി രവി, കെ ചിരഞ്ജീവി എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇതില്‍ ഹരിപദ്‌മ രാഘവറാവുവിനെതിരെ ഒമ്പത് കേസുകള്‍ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായുണ്ട്. ഈ സംഘത്തില്‍ ഖരഗ്‌പൂര്‍ നിവാസികളായ പി അപ്പലരാജു, പിതാനി രവി, സത്യം, വി ജഗദീഷ്, ദുര്‍ഗപ്രസാദ് എന്നിവര്‍ ഒളിവിലാണ്.

also read: 'വീഡിയോകള്‍ക്ക് ലൈക്ക് അടിച്ചാല്‍ പണം'; വാട്‌സ്‌ആപ്പ് സന്ദേശത്തില്‍ വീണ യുവാവിന് സംഭവിച്ചത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.