തൃശൂർ : മാന്ദാമംഗലം ചക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ഒളരി സ്വദേശി രമണിയാണ് മരിച്ചത്. മാന്ദാമംഗലം വനം വകുപ്പിന്‍റെ പരിധിയിൽ വരുന്ന താമരവെള്ളച്ചാൽ ചക്കപ്പാറയിൽ മൂന്ന് പേരടങ്ങുന്ന സംഘം വന വിഭവങ്ങൾ ശേഖരിക്കുന്നതിനിടെ രമണി കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു.
Also Read: അധ്യാപികയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച വിനോയ് ചന്ദ്രന് സസ്‌പെൻഷൻ
മാന്ദാമംഗലത്ത് നിന്നും ആറ് കിലോമീറ്ററോളം ഉൾവനത്തിലേക്കാണ് തിങ്കളാഴ്‌ച രാവിലെ ഏഴ് മണിയോടെ സണ്ണി, അജി, മരിച്ച രമണി എന്നിവർ വന വിഭവങ്ങൾ ശേഖരിക്കാൻ പോയത്. മാന്ദാമംഗലം വനം വകുപ്പ് ഉദ്യോഗസ്ഥർ, ഒല്ലൂർ പൊലീസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
ശിവരാമനാണ് മരിച്ച രമണിയുടെ ഭർത്താവ്. നിലവിൽ മകളുടെ കൂടെ ഒളരിയിലാണ് താമസം.