ETV Bharat / state

ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് സുഖ ചികിത്സ ആരംഭിച്ചു - ആന

ജൂലായ് ഒന്ന് മുതൽ 30 ദിവസമാണ് ആനകൾക്ക് സുഖചികിത്സ നൽകുന്നത്. വിദഗ്ദ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ആനകൾക്കുള്ള ഔഷധം തയ്യാറാക്കുന്നത്.

തൃശൂർ  trissur  ആനക്കോട്ട  സുഖ ചികിൽസ  ആന  Wellness treatmen
ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് സുഖ ചികിൽസ ആരംഭിച്ചു
author img

By

Published : Jul 1, 2020, 6:40 PM IST

തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ ആനകൾക്ക് 30 ദിവസം നീണ്ടു നിൽക്കുന്ന സുഖ ചികിത്സ ആരംഭിച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെയാണ് ചികിത്സ നടത്തുന്നത്. ആനക്കോട്ടയിലെ 47 ആനകളിൽ 29 ആനകൾക്കാണ് സുഖ ചികിത്സ ആരംഭിച്ചത്. ബാക്കി 18 ആനകൾ മദപ്പാടിലാണ്. മദപ്പാട് തീരുന്ന മുറക്ക് അവക്കും സുഖ ചികിത്സ നൽകും.

ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് സുഖ ചികിൽസ ആരംഭിച്ചു

ജൂലായ് ഒന്ന് മുതൽ 30 ദിവസമാണ് സുഖചികിത്സ നൽകുന്നത്. വിദഗ്ദ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ഔഷധം തയ്യാറാക്കുന്നത്. ഉണക്കലരിയുടെ ചോറ്, ചെറുപയർ വേവിച്ചത്, ചവനപ്രാശം, ആയുർവേദ- അലോപ്പതി ഔഷധങ്ങൾ എന്നിവ കൂട്ടി കുഴച്ച് ഉരുളകൾ ആയിട്ടാണ് ആനകൾക്ക് നൽകുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചികിത്സ നടക്കുന്നത്. ആദ്യ ഉരുള വിനായകൻ എന്ന ആനക്ക് ഗുരുവായൂർ എംഎൽഎ കെ.വി. അബ്ദുൾ ഖാദർ നൽകി. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എം രതിയും മറ്റു പ്രതിനിധികളും പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.