തൃശൂർ: ജില്ലയിലെ പ്രധാന ജലസംഭരണിയായ ചിമ്മിനി ഡാമിൽ ജലനിരപ്പ് ഉയരുന്നു. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് വേനൽ മഴ ശക്തമായതിനെ തുടർന്നാണ് ജലനിരപ്പ് ഉയർന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 29 ദശലക്ഷം ഘനമീറ്റർ വെള്ളം അധികമാണ് ഇപ്പോഴുള്ളത്. നീരൊഴുക്ക് പ്രതിദിനം 47.34 ദശലക്ഷം ഘനമീറ്ററാണ്. ഇത് ഡാമിന്‍റെ സംഭരണ ശേഷിയുടെ 31.2 ശതമാനം വരും. കഴിഞ്ഞവർഷം ഈ സമയത്ത് ഡാമിൽ 50.03 മീറ്ററായിരുന്നു ജലനിരപ്പ്. പ്രതിദിനം 0.55 ദശലക്ഷം ഘനമീറ്റർ വെള്ളം വൈദ്യുതോല്‍പാദനത്തിനായി തുറന്നുവിടുന്നുണ്ട്. കാലവർഷം ശക്തമായാലും മഴവെള്ളം ഉൾക്കൊള്ളാൻ ചിമ്മിനി ഡാം സജ്ജമാണെന്ന് അധികൃതർ പറയുന്നു. 79.4 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണശേഷി. നിലവില്‍ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ചിമ്മിനി ഡാമിൽ ജലനിരപ്പ് ഉയരുന്നു - Water level
കാലവർഷം ശക്തമായാലും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ
![ചിമ്മിനി ഡാമിൽ ജലനിരപ്പ് ഉയരുന്നു ചിമ്മിനി ഡാം ജലനിരപ്പ് ഉയരുന്നു കാലവർഷം ശക്തമാകുന്നു വേനൽ മഴ Water level Chimney dam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7461314-thumbnail-3x2-1.jpg?imwidth=3840)