ETV Bharat / state

വിയ്യൂർ ജയിലിൽ ഇനി ബ്യൂട്ടി പാർലറും - തൃശ്ശൂർ

'ഫ്രീഡം ലുക്‌സ്' എന്നപേരിലാണ് വിയ്യൂരിലെ പൊതുജനങ്ങൾക്കായി ജയിൽ വകുപ്പിന്‍റെ പാർലർ തുറന്നിരിക്കുന്നത്.

വിയ്യൂർ ജയിലിൽ നിന്നും ഇനി ബ്യൂട്ടി പാർലറും  'ഫ്രീഡം ലുക്‌സ്'  VIYYUR PRISON SALOON_opening  kerala prison department  തൃശ്ശൂർ  തൃശ്ശൂർ വിയ്യൂർ
വിയ്യൂർ ജയിലിൽ നിന്നും ഇനി ബ്യൂട്ടി പാർലറും
author img

By

Published : Nov 20, 2020, 7:53 PM IST

Updated : Nov 20, 2020, 10:00 PM IST

തൃശ്ശൂർ: വിയ്യൂർ ജയിലിൽ ഇനി ബ്യൂട്ടി പാർലറും. 'ഫ്രീഡം ലുക്‌സ്' എന്നപേരിലാണ് വിയ്യൂരിൽ പൊതുജനങ്ങൾക്കായി ജയിൽ വകുപ്പിന്‍റെ പാർലർ തുറന്നിരിക്കുന്നത്. വിയ്യൂർ ജയിൽ പാർക്കിന് സമീപത്തായാണ് ജെന്‍റ്സ് ആന്‍ഡ് കിഡ്‌സ് പാർലർ തുറന്നിരിക്കുന്നത്. രാവിലെ 7.30 മുതൽ രാത്രി 9 വരെ പൊതുജനങ്ങൾക്ക് പാർലറിന്‍റെ സേവനം ഉപയോഗപ്പെടുത്താം. ബ്യൂട്ടിഷൻ കോഴ്‌സ് പരിശീലനം പൂർത്തിയാക്കിയ ജയിൽ അന്തേവാസികളെയാണ് പാർലറിൽ രണ്ട് ഷിഫ്റ്റുകളിലായി ജോലിക്കായി നിയോഗിക്കുന്നത്. മുടി വെട്ടുന്നതിനും, ഷേവിങ്ങിനും മറ്റ് സേവനങ്ങൾക്കും മിതമായ നിരക്കാണ് പാർലറിൽ ഈടാക്കുന്നത്.ജയിലിലെ അന്തേവാസികളിൽ നല്ല നടപ്പുള്ളവരെയാണ് പാർലറിൽ ജോലി ചെയ്യിക്കുന്നത്

വിയ്യൂർ ജയിലിൽ ഇനി ബ്യൂട്ടി പാർലറും

ഫ്രീഡം ബ്രാൻഡിലൂടെ ഭക്ഷണവും, പെട്രോൾ പമ്പും തുടങ്ങി നിരവധി സംരംഭങ്ങൾ ജനങ്ങളിലേക്കെത്തിച്ചുകൊണ്ട് വിജയം കൈവരിച്ച ജയിൽ വകുപ്പിൽ നിന്നാണ് ഫ്രീഡം ലുക്‌സ് ബ്യൂട്ടി പാർലറും ആരംഭിച്ചിരിക്കുന്നത്. സമീപത്തായി പ്രവർത്തിക്കുന്ന ഫ്രീഡം ഫ്യൂവൽ പെട്രോൾ പമ്പും, ഫ്രീഡം ഫുഡ് ഷോപ്പും മികച്ച ജനപ്രീതിയാണ് നേടിയിട്ടുള്ളത്. കൂടാതെ വിയ്യൂർ ജയിലിലെ അന്തേവാസികളുടെ മാനസിക ഉല്ലാസത്തിനായി ഫ്രീഡം എഫ് എം റേഡിയോയും, ഫ്രീഡം ടിവി ചാനലും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ തിരുവനന്തപുരം പൂജപ്പുരയിലെ കരമന റോഡിൽ പുരുഷൻമാർക്കായുള്ള ബ്യൂട്ടിപാർലർ പ്രവർത്തിക്കുന്നുണ്ട്. തടവുകാർക്ക് തൊഴിൽ പരിശീലനം നൽകി അവരുടെ പൂർണമായ മാനസിക പരിവർത്തനം കൂടിയാണ് ഇത്തരം പദ്ധതികളിലൂടെ ജയിൽ വകുപ്പ് ലക്ഷ്യമിടുന്നത്. തടവുകാരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കൊപ്പം പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ സേവനം നൽകാനും ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കും .

Last Updated : Nov 20, 2020, 10:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.