ETV Bharat / state

നിർമാണത്തിൽ അപാകത; ചെമ്പൂച്ചിറ സര്‍ക്കാര്‍ സ്‌കൂൾ കെട്ടിടത്തിൽ വിജിലൻസ് പരിശോധന

നിർമാണത്തിൽ അപാകതയുണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്നുമുള്ള ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

author img

By

Published : Jan 5, 2021, 3:09 PM IST

Updated : Jan 5, 2021, 3:18 PM IST

Vigilance inspection  Vigilance  നിർമാണത്തിൽ അപാകത  ചെമ്പൂച്ചിറ സര്‍ക്കാര്‍ സ്‌കൂൾ കെട്ടിടത്തിൽ വിജിലൻസ് പരിശോധന  തൃശൂര്‍  തൃശൂര്‍ പ്രാദേശിക വാര്‍ത്തകള്‍  thrissur  thrissur local news
നിർമാണത്തിൽ അപാകത; ചെമ്പൂച്ചിറ സര്‍ക്കാര്‍ സ്‌കൂൾ കെട്ടിടത്തിൽ വിജിലൻസ് പരിശോധന

തൃശൂര്‍: നിർമാണത്തിൽ അപാകത കണ്ടെത്തിയ ചെമ്പൂച്ചിറ സര്‍ക്കാര്‍ സ്‌കൂൾ കെട്ടിടത്തിൽ വിജിലൻസ് പരിശോധന. തൃശൂരിൽ നിന്നുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. നിർമാണത്തിൽ അപാകതയുണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെട്ടിടത്തിന്‍റെ ഘടനയിലോ കോൺക്രീറ്റിങ്ങിലോ അപാകതയില്ലെന്നും എന്നാൽ പ്ലാസ്റ്ററിങ്ങിൽ അപാകതയുണ്ടെന്നും വാപ്കോസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

പരാതികൾ ഉയർന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായാണ് വാപ്കോസ് പരിശോധന നടത്തിയത്. എന്നാൽ നിർമാണത്തിൽ സാമ്പത്തിക അഴിമതിയും നടന്നിട്ടുണ്ടെന്നും അന്വേഷണവിധേയമാക്കണമെന്നുമാണ് ബിജെപി ആവശ്യപ്പെട്ടിരുന്നത്. മൂന്ന് കോടി 87 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച കെട്ടിടത്തിന്‍റെ നിർമാണത്തിലാണ് അപാകതകൾ കണ്ടെത്തിയത്.

Last Updated : Jan 5, 2021, 3:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.