ETV Bharat / state

വരൾച്ച ഭീഷണിയിൽ വാഴാനി ഡാം; നാവൊട്ടി തൃശ്ശൂർ ജില്ല

author img

By

Published : Mar 27, 2019, 1:28 AM IST

Updated : Mar 27, 2019, 3:48 AM IST

ഡാമിൽ നിന്നും ആവശ്യത്തിനു വെള്ളം ലഭിക്കാതെ വന്നതോടെ കുടിവെള്ള വിതരണവും കൃഷിയും പ്രതിസന്ധിയിലാണ്. സാധാരണയായി ഈ സമയങ്ങളിൽ ഷട്ടർ തുറാക്കാറുണ്ട്. എന്നാൽ ഇത്തവണ അതിനും കഴിയാത്ത വിധം ജലനിരപ്പ് താഴ്ന്നതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം.

വരൾച്ച ഭീഷണി നെരിടുന്ന വാഴാനി ഡാം

തൃശ്ശൂർ ജില്ല കുടിവെള്ളത്തിനും ജലസേചനത്തിനുമായി ആശ്രയിക്കുന്ന വാഴാനി ഡാം വരൾച്ച ഭീഷണിയിൽ. സംഭരണശേഷിയുടെ 25 ശതമാനം വെള്ളം മാത്രമാണ് ഡാമിൽ ഇപ്പോൾ അവശേഷിക്കുന്നത്. ഇതോടെ ജില്ലയുടെ വടക്കു-പടിഞ്ഞാറ് മേഖലകളിലെ കുടിവെള്ള വിതരണവും കൃഷിയും പ്രതിസന്ധിയിലാണ്.

തൃശ്ശൂർ ജില്ലയിലെ പത്തു പഞ്ചായത്തുകളിലെയും ഒരു നഗരസഭയിലെയും ജനങ്ങൾ കൃഷിക്കും കുടിവെള്ളത്തിനുമായി വാഴാനി ഡാമിനെയാണ് ആശ്രയിക്കുന്നത്. ഡാമിൽ നിന്നുള്ള ജലലഭ്യത പ്രതീക്ഷിച്ചാണ് താഴ്വാരത്തെ കർഷകർ നെൽകൃഷി ആരംഭിച്ചതും. എന്നാൽ ഡാമിൽ നിന്നും ആവശ്യത്തിനു വെള്ളം ലഭിക്കാതെ വന്നതോടെ നെൽകൃഷി നശിച്ചു.

16 ഘനയടി സംഭരണ ശേഷിയുള്ള അണക്കെട്ടിൽ നാല് ഘനയടി വെള്ളം മാത്രമാണ് ഇനി അവശേഷിക്കുന്നത്. സാധാരണയായി ഈ സമയങ്ങളിൽ ഷട്ടർ തുറാക്കാറുണ്ട്. എന്നാൽ ഇത്തവണ അതിനും കഴിയാത്ത വിധം ജലനിരപ്പ് താഴ്ന്നതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. വാഴാനി ഡാമിൽ നിന്ന് കനാൽവഴി കേച്ചേരി പുഴയിലൂടെയാണ് സമീപ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത്. കുടിവെള്ളത്തിനും ഈ ഡാമിനെ ആശ്രയിച്ചിരുന്ന ജില്ലയിലെ ജനങ്ങളുടെ കൃഷിയെയും കുടിവെള്ള വിതരണവും ഇതോടെ പ്രതിസന്ധിയിലായി. ഇനിയും വേനൽ മഴയുണ്ടായില്ലെങ്കിൽ കടുത്ത ജലക്ഷാമത്തിനാകും ജില്ല സാക്ഷ്യം വഹിക്കുക.

Intro:thrissur,vazhani_dam, drought

തൃശ്ശൂർ ജില്ല കുടിവെള്ളത്തിനും ജലസേചനത്തിനുമായി ആശ്രയിക്കുന്ന വാഴാനി ഡാം ചരിത്രത്തിൽ ഉണ്ടാകാത്തവിധം വരൾച്ച ഭീഷണി നേരിടുന്നു. സംഭരണശേഷിയുടെ 25 ശതമാനം വെള്ളം മാത്രമാണ് ഡാമിൽ ഇപ്പോൾ അവശേഷിക്കുന്നത്.ഇതോടെ ജില്ലയുടെ വടക്കു-പടിഞ്ഞാറ് മേഖലകളിലെ കുടിവെള്ള വിതരണവും കൃഷിയും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

Body:തൃശ്ശൂർ ജില്ലയിലെ പത്തു പഞ്ചായത്തുകളിലെയും ഒരു നഗരസഭയിലെയും ജനങ്ങൾ കൃഷിക്കും കുടിവെള്ളത്തിനുമായി വാഴാനി ഡാമിനെയാണ് ആശ്രയിക്കുന്നത്.ഡാമിൽ നിന്നുള്ള സമൃദ്ധമായ ജലലഭ്യത പ്രതീക്ഷിച്ചാണ് താഴ്വാരത്തെ കർഷകർ നെൽകൃഷി ആരംഭിച്ചത്.എന്നാൽ ഡാമിൽ നിന്നും ആവശ്യത്തിനു വെള്ളം ലഭിക്കാതെ വന്നതോടെ നെൽകൃഷിയുടെ അവസ്‌ഥ ഇങ്ങിനെയായി.

hold

Conclusion:16 ഘനയടി സംഭരണ ശേഷിയുള്ള അണക്കെട്ടിൽ നാല് ഘനയടി വെള്ളം മാത്രമാണ് ഇനി അവശേഷിക്കുന്നത്.സാധാരണയായി ഈ കാലയളവിൽ ഷട്ടർ തുറന്നു നീരൊഴുക്കാറുണ്ട്. എന്നാൽ ഇത്തവണ അതിനും കഴിയാത്ത വിധം ജലനിരപ്പ് താഴ്ന്നതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമായത്.

വാഴാനി ഡാമിൽ നിന്ന് കനാൽവഴി കേച്ചേരി പുഴയിലൂടെയാണ് സമീപ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത്.കുടിവെള്ളത്തിനും ഈ ഡാമിനെ ആശ്രയിച്ചിരുന്ന ജില്ലയിലെ ജനങ്ങളുടെ കൃഷിയെയും കുടിവെള്ള വിതരണവും ഇതോടെ പ്രതിസന്ധിയിലാകുകയാണ്. ഇനിയും വേനൽ മഴയുണ്ടായില്ലെങ്കിൽ കടുത്ത ജലക്ഷാമത്തിനാകും ജില്ല സാക്ഷ്യം വഹിക്കുക.

ഇ റ്റിവി ഭാരത്
തൃശ്ശൂർ
Last Updated : Mar 27, 2019, 3:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.