തൃശൂർ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ ജില്ലാ കലക്ടർ ടി വി അനുപമ അധ്യക്ഷയായ സമിതി അനുമതി നൽകി. കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കിയത്. രാവിലെ ഒമ്പതര മുതൽ പത്തര വരെയാണ് പൂരവിളംബരത്തിനായി രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
നാല് മണിക്കൂറോളമുള്ള ചടങ്ങ് ഒരു മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കണമെന്ന് കലക്ടർ കർശന നിർദേശം നല്‍കിയിട്ടുണ്ട്. രാമചന്ദ്രൻ നിൽക്കുന്നതിന് പത്ത് മീറ്റർ ചുറ്റളവിൽ ബാരിക്കേഡ് സ്ഥാപിക്കുകയും നാല് പാപ്പാന്മാർ മുഴുവൻ സമയവും ആനക്കൊപ്പം ഉണ്ടായിരിക്കുകയും വേണം.
ഇന്ന് രാവിലെ മൂന്നംഗ മെഡിക്കല്‍ സംഘം രാമചന്ദ്രനെ പരിശോധിച്ച് ആരോഗ്യക്ഷമത ഉറപ്പ് വരുത്തിയിരുന്നു. പരിശോധനയിൽ രാമചന്ദ്രന് മദപ്പാടില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. കണ്ണിന്‍റെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ല. ഭാഗികമായ കാഴ്ച ശക്തി മാത്രമേ ഉള്ളൂവെന്നും മൂന്നംഗ സംഘം റിപ്പോര്‍ട്ട് നല്‍കി.