ETV Bharat / state

പുതുക്കാട് അനധികൃത മീൻപിടിത്തം; വല പൊലീസ് നീക്കം ചെയ്തു - പുതുക്കാട് അനധികൃത മീൻപിടിത്തം

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. കടവിനോട് ചേർന്ന് വെള്ളത്തിൽ താഴ്ത്തിക്കെട്ടിയ നിലയിലായിരുന്നു വല.

Pudukkad Unauthorized fishing  പുതുക്കാട് അനധികൃത മീൻപിടിത്തം  വല പൊലീസ് നീക്കം ചെയ്തു
പുതുക്കാട്
author img

By

Published : Apr 14, 2020, 5:55 PM IST

തൃശൂർ: പുതുക്കാട് കുറുമാലി പുഴയിൽ അനധികൃത മീൻപിടിത്തം. ഒരു കിലോമീറ്ററോളം നീളത്തിലിട്ട വല പൊലീസ് നീക്കം ചെയ്തു. പുതുക്കാട് നരിപ്പറ്റ കടവിലാണ് സംഭവം. കടവിനോട് ചേർന്ന് വെള്ളത്തിൽ താഴ്ത്തിക്കെട്ടിയ നിലയിലായിരുന്നു വല. രാത്രികളിലാണ് മീൻപിടിത്തം നടത്തിയിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പൊതു ജലാശയങ്ങളിൽ വലയിട്ട് മീൻ പിടിക്കാൻ തദ്ദേശ സ്ഥാപനത്തിന്‍റെ അനുമതി വേണമെന്നിരിക്കെ ഇത്തരത്തിൽ അനധികൃതമായി മീൻപിടിത്തം നടത്തിയവർക്കെതിരെ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

പുതുക്കാട് അനധികൃത മീൻപിടിത്തം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.