ETV Bharat / state

വടക്കാഞ്ചേരി വിവാദ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് യുഡിഎഫ് - UDF

മുഖ്യമന്ത്രിക്കും എസി മൊയ്‌തീനും ലൈഫ് മിഷൻ ഇടപാട് അറിയാമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ രണ്ടാം ലാവ് ലിൻ ആണ് ലൈഫ് മിഷൻ പദ്ധതി എന്നും ബെന്നി ബെഹനാൻ ആരോപിച്ചു.

വടക്കാഞ്ചേരി  വടക്കാഞ്ചേരി വിവാദ ഫ്ലാറ്റ് നിർമാണം  യുഡിഎഫ്  എസി മൊയ്‌തീൻ  UDF  UDF CONVENER ON LIFE MISSION
വടക്കാഞ്ചേരി വിവാദ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് യുഡിഎഫ്
author img

By

Published : Aug 18, 2020, 2:39 PM IST

Updated : Aug 18, 2020, 3:13 PM IST

തൃശൂർ: വടക്കാഞ്ചേരി വിവാദ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് യുഡിഎഫ് നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ രണ്ടാം ലാവ്‌ലിൻ ആണ് ലൈഫ് മിഷൻ പദ്ധതിയെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ ആരോപിച്ചു . മന്ത്രി എ.സി മൊയ്‌തീനെ മാറ്റി നിർത്തണമെന്നും കേസ് സിബിഐ കൊണ്ട് അന്വേഷിപ്പിക്കണമെന്നും യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും എസി മൊയ്‌തീനും ലൈഫ് മിഷൻ ഇടപാട് അറിയാമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ രണ്ടാം ലാവ് ലിൻ ആണ് ലൈഫ് മിഷൻ പദ്ധതി എന്നും ബെന്നി ബെഹനാൻ പറഞ്ഞു.

വടക്കാഞ്ചേരി വിവാദ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് യുഡിഎഫ്

എട്ടു കോടിയുടെ അഴിമതി നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്കും മന്ത്രി എസി മൊയ്‌തീനും കമ്മീഷൻ കിട്ടി. ഫ്ലാറ്റുമായി ബന്ധപ്പെട്ട് മന്ത്രി എസി മൊയ്‌തീൻ എടുത്ത നടപടികൾ നിയമ വിരുദ്ധമാണ്. ജനപ്രതിനിധികളെ പോലും മന്ത്രി എസി മൊയ്തീൻ ചർച്ചകളിൽ പങ്കെടുപ്പിച്ചില്ല. എസി മൊയ്‌തീനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ സിപിഐഎം ആർജവം കാണിക്കണം. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഫ് നേതൃത്വത്തിന്‍റെ തീരുമാനം.

Last Updated : Aug 18, 2020, 3:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.