ETV Bharat / state

തൃശൂരിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു ; അപകടം തുടര്‍ക്കഥ - മുള്ളൂര്‍ അയിനിക്കാട് തുരുത്തിൽ മുങ്ങിമരണം

മലപ്പുറം സ്വദേശികളായ പ്ലസ് ടു വിദ്യാര്‍ഥി ഷാഹുല്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി എന്നിവരാണ് മരിച്ചത്

Two students drowned to death in Thrissur  Thrissur mullur drown death of malappuram students  തൃശൂരിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു  തൃശൂർ മുള്ളൂർ മുങ്ങിമരണം  മുള്ളൂര്‍ അയിനിക്കാട് തുരുത്തിൽ മുങ്ങിമരണം  മലപ്പുറം വിദ്യാർഥികൾ മുങ്ങിമരിച്ചു
തൃശൂരിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു ; അപകടം തുടര്‍ക്കഥ
author img

By

Published : May 3, 2022, 6:12 PM IST

Updated : May 3, 2022, 6:24 PM IST

തൃശൂർ : കഴിഞ്ഞ ദിവസം ചാവക്കാട് മൂന്ന് വിദ്യാർഥികൾ കായലിലെ ചെളിയിൽ പൂണ്ട് മരണപ്പെട്ടത്തിന് പിന്നാലെ തൃശൂർ ജില്ലയിൽ വീണ്ടും മുങ്ങിമരണം. മുള്ളൂര്‍ അയിനിക്കാട് തുരുത്തിലാണ് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചത്. മലപ്പുറം സ്വദേശികളായ പ്ലസ് ടു വിദ്യാര്‍ഥി ഷാഹുല്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി എന്നിവരാണ് മരിച്ചത്.

പൂരം ആഘോഷത്തിനായി ബന്ധുവീട്ടിൽ എത്തിയപ്പോൾ കൊയ്‌ത്ത് കഴിഞ്ഞ പാടത്തെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരുമെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽപ്പെട്ട വിദ്യാർഥികളുടെ മൃതദേഹം നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പുറത്തെടുത്തു.

തൃശൂരിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

READ MORE: ചാവക്കാട് മൂന്ന് വിദ്യാര്‍ഥികള്‍ കായലിൽ മുങ്ങിമരിച്ചു; രണ്ട് പേർ രക്ഷപ്പെട്ടു

ഏപ്രിൽ 28നാണ് ജില്ലയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചത്. അഞ്ച് വിദ്യാർഥികൾ കഴുത്താക്കലിലെ കായലില്‍ കുളിക്കാനിറങ്ങിയപ്പോൾ മൂന്ന് പേർ ചെളിയിൽപ്പെടുകയായിരുന്നു. ഇത് കണ്ട് പേടിച്ച മറ്റ് രണ്ട് കുട്ടികൾ കരയ്ക്കുകയറുകയായിരുന്നു.

Last Updated : May 3, 2022, 6:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.