ETV Bharat / state

എംഡിഎംഎയുമായി ഷോര്‍ട്‌ഫിലിം നടൻ ഉൾപ്പെടെ രണ്ടുപേര്‍ അറസ്‌റ്റിൽ - കൊരട്ടി എം ഡി എം എ

എട്ട് ഗ്രാമോളം എംഡിഎംഎ ഇവരില്‍ നിന്നും കണ്ടെടുത്തു. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ചെറിയ പ്ലാസ്‌റ്റിക് കവറുകളിലായാണ് ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ കണ്ടെത്തിയത്.

two men arrested with MDMA at thrissur  mdma arrest  MDMA  police caught men with mdma  kerala news  malayalam news  koratty mdma arrest  കേരള വാർത്തകൾ  മലയാളം വാർത്തകൾ  എം ഡി എം എ പിടികൂടി  എം ഡി എം എ  ഷോര്‍ട്‌ഫിലിം നടൻ ഉൾപ്പെടെ രണ്ടുപേര്‍ അറസ്‌റ്റിൽ  തൃശൂരിൽ എം ഡി എം എ പിടികൂടി  കൊരട്ടി എം ഡി എം എ
എംഡിഎംഎയുമായി ഷോര്‍ട്‌ഫിലിം നടൻ ഉൾപ്പെടെ രണ്ടുപേര്‍ അറസ്‌റ്റിൽ
author img

By

Published : Nov 11, 2022, 1:54 PM IST

തൃശൂര്‍: കൊരട്ടി വെട്ടുകടവിൽ എംഡിഎംഎയുമായി ഷോര്‍ട്‌ഫിലിം നടൻ ഉൾപ്പെടെ രണ്ടുപേര്‍ അറസ്‌റ്റിൽ. കൊരട്ടി പൊലീസിന്‍റെ വാഹന പരിശോധനയ്‌ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

എംഡിഎംഎയുമായി ഷോര്‍ട്‌ഫിലിം നടൻ ഉൾപ്പെടെ രണ്ടുപേര്‍ അറസ്‌റ്റിൽ

തൃശൂര്‍ കോടാലി സ്വദേശി അരുൺ, മറ്റത്തൂര്‍ സ്വദേശി നിഖിൽ എന്നിവരാണ് എംഡിഎംഎയുമായി അറസ്റ്റിലായത്. കൊരട്ടി എസ്‌എച്ച്‌ഒ ബി.കെ. അരുണിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊരട്ടി വെട്ട്‌കടവ് പാലത്തിലായിരുന്നു പരിശോധന. എട്ട് ഗ്രാമോളം എംഡിഎംഎ ഇവരില്‍ നിന്നും കണ്ടെടുത്തു.

ഇവർ വന്ന വാഹനം പരിശോധിക്കുന്നതിനിടയിൽ സംശയം തോന്നിയ പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ചെറിയ പ്ലാസ്‌റ്റിക് കവറുകളിലായാണ് ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ കണ്ടെത്തിയത്. മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികളുമായി ഇടപാട് നടത്തുന്നവരെ കുറിച്ചും പൊലീസ് അന്വേഷിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.