തൃശൂർ: പുത്തൂര്‍ കൊങ്ങന്‍ പാറയില്‍ ബെെക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. പുത്തൂര്‍ സ്വദേശി രാഹുല്‍ കൃഷ്ണ, കൊഴുക്കുള്ളി സ്വദേശി ജിതിന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അപകടം. എതിര്‍ ദിശയില്‍ വന്ന ബെെക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഹുലിന്‍റെ മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രിയിലും ജിതിന്‍റെ മൃതദേഹം ജൂബിലി മിഷൻ ആശുപത്രിയിലുമാണ്.
തൃശൂര്‍ പുത്തൂരില്‍ ബൈക്കപകടം; രണ്ട് പേര്‍ മരിച്ചു - കേരള വാർത്ത
പുത്തൂര്‍ സ്വദേശി രാഹുല്‍ കൃഷ്ണ, കൊഴുക്കുള്ളി സ്വദേശി ജിതിന്‍ എന്നിവരാണ് മരിച്ചത്