ETV Bharat / state

16കാരനെ മദ്യം നൽകി മയക്കി പീഡിപ്പിച്ചു; തൃശൂരിൽ ട്യൂഷൻ അധ്യാപിക പോക്‌സോ കേസിൽ അറസ്റ്റിൽ - pocso case

അധ്യാപികയുടെ വസതിയില്‍ വിദ്യാര്‍ഥികള്‍ക്ക് സത്‌കാരം നടത്തിയതിനിടെയാണ് കുട്ടിക്ക് മദ്യം വിളമ്പി പീഡിപ്പിച്ചത്.

പോക്‌സോ കേസിൽ അറസ്റ്റിൽ  അധ്യാപിക പോക്‌സോ കേസിൽ അറസ്റ്റിൽ  ട്യൂഷൻ അധ്യാപിക പോക്‌സോ കേസ്  മദ്യം നൽകി മയക്കി പീഡിപ്പിച്ചു  പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ  മദ്യം നൽകി മയക്കി പീഡിപ്പിച്ചു  പോക്‌സോ  ട്യൂഷൻ അധ്യാപിക  ട്യൂഷൻ അധ്യാപിക പോക്‌സോ
തൃശൂരിൽ ട്യൂഷൻ അധ്യാപിക പോക്‌സോ കേസിൽ അറസ്റ്റിൽ
author img

By

Published : Nov 7, 2022, 10:55 PM IST

തൃശൂർ: 16കാരന് മദ്യം നൽകി പീഡിപ്പിച്ച ട്യൂഷൻ അധ്യാപിക തൃശൂരിൽ പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ. പ്ലസ് വൺ വിദ്യാർഥിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ ഇടപെട്ട് കൗൺസിലിങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് അധ്യാപകർ വിവരം ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുകയും ശിശുക്ഷേമ സമിതി അംഗങ്ങള്‍ പൊലീസിന് വിവരങ്ങള്‍ കൈമാറുകയുമായിരുന്നു.

മദ്യം നൽകി മയക്കിയ ശേഷം അധ്യാപിക 16കാരനെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് മൊഴി. പലതവണ ഇത്തരം പ്രവൃത്തിയുണ്ടായെന്നാണ് സൂചന. തുടർന്ന് അധ്യാപികയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ അധ്യാപിക കുറ്റം സമ്മതിച്ചു. അധ്യാപികയുടെ വസതിയില്‍ വിദ്യാര്‍ഥികള്‍ക്ക് സത്‌കാരം നടത്തിയതിനിടെയാണ് കുട്ടിക്ക് മദ്യം വിളമ്പിയതെന്നും വെളിപ്പെടുത്തി.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണ് അധ്യാപിക. കൊവിഡ് കാലത്താണ് ട്യൂഷന്‍ തുടങ്ങിയത്. നേരത്തെ ഫിറ്റ്‌നസ് സെന്‍ററില്‍ പരിശീലകയായും ഇവര്‍ ജോലി നോക്കിയിരുന്നു.

പോക്‌സോ കേസ് ആയതിനാലും ഇവരുടെയടുത്ത് ട്യൂഷന് പോയിരുന്ന വിദ്യാര്‍ഥികള്‍ക്ക് കടുത്ത മാനസിക വിഷമം ഉണ്ടാകുമെന്നതിനാലുമാണ് പ്രതിയുടെ പേരും സ്ഥലവും വെളിപ്പെടുത്താത്തതെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.