ETV Bharat / state

ആലവട്ടങ്ങൾ തയ്യാർ: പൂരത്തിനൊരുങ്ങി തൃശൂർ

author img

By

Published : May 6, 2019, 1:27 PM IST

Updated : May 6, 2019, 4:23 PM IST

മയില്‍പീലിയില്‍ തീര്‍ത്ത ആലവട്ടങ്ങള്‍ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു.

പൂരത്തിനായി ആലവട്ടങ്ങൾ ഒരുങ്ങി

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വർണ്ണ കുടകൾ പോലെ തന്നെ പ്രധാനമാണ് ആലവട്ടവും. പൂരത്തിന് എഴുന്നള്ളിച്ച് നിർത്തുന്ന കരിവീരന്മാർക്ക് അഴകേറ്റാനുള്ള മയില്‍പീലിയില്‍ തീര്‍ത്ത ആലവട്ടങ്ങള്‍ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ 17 വർഷമായി തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി ആലവട്ടങ്ങൾ നിർമ്മിക്കുന്നത് തൃശ്ശൂർ കണിമംഗലം സ്വദേശിയായ കടവത്ത് ചന്ദ്രനാണ്.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ മുപ്പത് ആലവട്ടങ്ങളാണ് നിര്‍മിക്കുന്നത്. പീലികളും പീലിത്തണ്ടും തുന്നിപിടിപ്പിക്കുന്ന ആലവട്ടത്തിൽ പലതരത്തിലുള്ള ഡിസൈനുകളാണ് പരീക്ഷിക്കുന്നത്. ഒരു ആലവട്ടം നിര്‍മിക്കാന്‍ 7000 രൂപയോളം ചിലവുവരും. പുത്തൻ ആലവട്ടങ്ങൾ തൃശ്ശൂർ പൂരത്തിന് ശേഷം മറ്റു പൂരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുകയാണ് പതിവ്.

Intro:തൃശ്ശൂർ പൂരത്തിന് വർണ്ണ കുടകൾ പോലെ തന്നെ പ്രധാനമാണ് ആലവട്ടം.പൂരത്തിന് എഴുന്നള്ളിച്ചു നിർത്തുന്ന കരിവീരന്മാർക്ക് അഴകേറ്റാനുള്ള ആലവട്ടങ്ങൾ തയാറായിക്കഴിഞ്ഞു.കഴിഞ്ഞ 17 വർഷമായി തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി ആലവട്ടങ്ങൾ നിർമ്മിക്കുന്നത് തൃശ്ശൂർ കണിമംഗലം സ്വദേശിയായ കടവത്ത് ചന്ദ്രനാണ്.

Body:തൃശൂര്‍ പൂരത്തിന് ആനപ്പുറമേറാന്‍ മയില്‍പീലിയില്‍ തീര്‍ത്ത ആലവട്ടങ്ങള്‍ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ മുപ്പത് വീതം ആലവട്ടങ്ങളാണ് നിര്‍മിക്കുന്നത്.പൂരത്തിന്‌ മൂന്നു മാസം മുമ്പേ ആരംഭിച്ച നിര്‍മാണം ഇപ്പോൾ പൂർത്തിയായി വരുന്നു.കഴിഞ്ഞ 17 വർഷമായി തിരുവമ്പാടി വിഭാഗത്തിനായി ആലവട്ടങ്ങൾ നിർമ്മിക്കുന്നത് തൃശ്ശൂർ കണിമംഗലം സ്വദേശി കടവത്ത് ചന്ദ്രനാണ്.

Byte കടവത്ത് ചന്ദ്രൻ

Conclusion:ആലവട്ടങ്ങൾ നിർമ്മിക്കാൻ ആവശ്യമായ മായില്പീകൾക്കായി ഇതരസംസ്ഥാനങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്.എന്നാൽ ഇപ്പോൾ കേരളത്തിൽ നിന്നുതന്നെ ലഭ്യമാണ്. പീലികളും പീലിത്തണ്ടും തുന്നിപിടിപ്പിച്ചാണ് ആലവട്ടം നിര്‍മിക്കുന്നത്. പലതരത്തിലുള്ള ഡിസൈനുകള്‍ ആലവട്ടത്തില്‍ പരീക്ഷിക്കും.ഒരു ആലവട്ടം നിര്‍മിക്കാന്‍ 7000 രൂപയോളം ചിലവുവരും.ഓരോ തവണയും തൃശൂര്‍ പൂരത്തിന് അണിയിച്ചൊരുക്കുന്നത് പുത്തന്‍ ആലവട്ടങ്ങളാണ്.പൂരത്തിനു ശേഷം ഈ ആലവട്ടങ്ങള്‍ മറ്റു പൂരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുകയാണ് ചെയ്യാറുള്ളത്.

ഇ റ്റിവി ഭാരത്
തൃശ്ശൂർ

Last Updated : May 6, 2019, 4:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.