ETV Bharat / state

താന്ന്യത്ത് യുവാവിനെ വെട്ടിക്കൊന്ന പ്രതികൾ പൊലീസ് പിടിയില്‍ - anthikadu thannyath murder

ഒൻപത് അംഗ സംഘമാണ് പൊലീസ് പിടിയിലായത്. ഹിരത്ത്, മനു, നിജിൻ, കുഞ്ഞാപ്പു, ബ്രഷ്‌ണവ്, നിധിൻ, ഷിഹാബ്, പ്രജിൽ, നിമേഷ് എന്നിവരെയാണ് കൊല നടന്ന് മണിക്കൂറുകൾക്കകം പൊലീസ് പിടികൂടിയത്.

താന്ന്യത്ത് യുവാവിനെ വെട്ടിക്കൊന്ന പ്രതികൾ പൊലീസ് പിടിയില്‍

author img

By

Published : Jul 4, 2020, 3:26 PM IST

Updated : Jul 4, 2020, 4:13 PM IST

തൃശൂർ: അന്തിക്കാട് താന്ന്യത്ത് യുവാവിനെ വെട്ടിക്കൊന്ന കേസില്‍ പ്രതികൾ പിടിയില്‍. ഒൻപത് അംഗ സംഘമാണ് പൊലീസ് പിടിയിലായത്. ഹിരത്ത്, മനു, നിജിൻ, കുഞ്ഞാപ്പു, ബ്രഷ്‌ണവ്, നിധിൻ, ഷിഹാബ്, പ്രജിൽ, നിമേഷ് എന്നിവരെയാണ് കൊല നടന്ന് മണിക്കൂറുകൾക്കകം പൊലീസ് പിടികൂടിയത്. വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആദർശും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

താന്ന്യത്ത് യുവാവിനെ വെട്ടിക്കൊന്ന പ്രതികൾ പൊലീസ് പിടിയില്‍

വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് താന്യം സ്വദേശി കുറ്റികാട്ട് സുരേഷിന്‍റെ മകൻ ആദർശിനെ കാറിൽ മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘം ആക്രമിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കകം മരിച്ചു. പ്രതികൾ ഉപയോഗിച്ച കാർ പൊലീസ് കഴിഞ്ഞ ദിവസം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ സഹായിച്ചവരെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Last Updated : Jul 4, 2020, 4:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.