തൃശൂർ: കർഷക നിയമം പാസാക്കിയ കേന്ദ്രസർക്കാരിനെ അഭിനന്ദിക്കാനും നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ജനങ്ങളെയും കർഷകരേയും ബോധ്യപ്പെടുത്താനും തൃശൂരിൽ കർഷക മോർച്ചയുടെ ട്രാക്ടർ പൂജ. കർഷകരുടെ പ്രധാന ജീവനോപാധിയായ ട്രാക്ടർ പ്രതിപക്ഷ കക്ഷികൾ കത്തിച്ച് കർഷകരെ അപമാനിക്കുകയാണെന്നും അതിൽ ശക്തമായ പ്രതിഷേധം വ്യക്തമാക്കാൻ കൂടിയാണ് ട്രാക്ടറിനെ ആദരിച്ചതെന്നും ബിജെപി തൃശൂർ ജില്ല അധ്യക്ഷന്‍ അഡ്വ കെ.കെ അനീഷ് കുമാര്‍ പറഞ്ഞു.
കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വിവി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കർക്ഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അജിഘോഷ്, ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത്, ജില്ലാ സെക്രട്ടറി ഗോപിദാസ്, ജില്ലാ ട്രഷറർ രാമു, ബിജെപി തൃശൂർ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ, കർഷക മോർച്ച തൃശൂർ മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് കടവിൽ എന്നിവരും പങ്കെടുത്തു.