ETV Bharat / state

ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വന്‍ ദുരന്തം

വാഹനമോടിച്ച ചെന്ത്രാപ്പിന്നി സ്വദേശി കറുപ്പം വീട്ടിൽ ഹൈദർ അലിയെ(35) ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.

CHELAKKARA  TORRES  TORRES ACCIDENT AT  തൃശ്ശൂര്‍  ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചു കയറി
ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വന്‍ ദുരന്തം
author img

By

Published : Mar 19, 2020, 4:48 PM IST

Updated : Mar 19, 2020, 5:54 PM IST

തൃശ്ശൂര്‍: നാട്യൻചിറ വളവിൽ നിയന്ത്രണം തെറ്റിയ ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. വീട്ടുലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഡ്രൈവര്‍ ചെന്ത്രാപ്പിന്നി സ്വദേശി കറുപ്പം വീട്ടിൽ ഹൈദർ അലിയെ (35) ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.

ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വന്‍ ദുരന്തം

നിയന്ത്രണം തെറ്റി സമീപത്തെ വൈദ്യുതി തൂണും തകർത്ത് വീടിലിടിച്ചാണ് ലോറി നിന്നത്. ക്ലീനർ പ്രിൻസ് വാഹനത്തിൽ നിന്നും ചാടിയിറങ്ങി രക്ഷപ്പെട്ടു. അപകടം നടന്ന് മണിക്കൂറുകൾക്കുശേഷം ഫയർഫോഴ്‌സെത്തി ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചാണ് ഹൈദർ അലിയെ രക്ഷപ്പെടുത്തിയത്. കോനാത്ത് സുനിലിന്‍റെ വീട് ഭാഗികമായി തകര്‍ന്നു. ചേലക്കര പൊലീസ് സംഭവ സ്ഥലത്തെത്തി. അപകടം നടക്കുമ്പോൾ വീട്ടിൽ സുനിലിന്‍റെ അമ്മയും വീട്ടുജോലിക്കാരിയുമാണ് ഉണ്ടായിരുന്നത്.

Last Updated : Mar 19, 2020, 5:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.