ETV Bharat / state

തൃശൂരില്‍ ചെത്തുതൊഴിലാളി സുഹൃത്തിന്‍റെ വെട്ടേറ്റു മരിച്ചു

ഭാരതപുഴയുടെ തീരത്തെ തോട്ടത്തില്‍ സുഹൃത്തിന്‍റെ വേട്ടേറ്റ ചെത്തുതൊഴിലാളി മരിച്ചു.

murder case in Thrissur chelekkara  വേട്ടേറ്റ് ചെത്തുതൊഴിലാളി മരിച്ചു  ഭാരതപുഴ  ചേലക്കര വാഴാലിപ്പാടം  ചെറുതുരുത്തി  തൃശൂര്‍ വാര്‍ത്തകള്‍  murder case in Thrissur chelekkara  murder case in Thrissur
സുഹൃത്തിന്‍റെ വേട്ടേറ്റ് ചെത്തുതൊഴിലാളി മരിച്ചു; ഓട്ടോ ഡ്രൈവര്‍ക്കും പരിക്ക്; അന്വേഷണം ഊര്‍ജിതം
author img

By

Published : Nov 28, 2022, 1:21 PM IST

തൃശൂര്‍: ചേലക്കര വാഴാലിപ്പാടത്ത് സുഹൃത്തിന്‍റെ വേട്ടേറ്റ് ചെത്തുതൊഴിലാളി മരിച്ചു. വാഴാലിപ്പാടം സ്വദേശിയായ വാസുദേവനാണ് (56) മരിച്ചത്. പ്രദേശവാസിയായ ഓട്ടോ ഡ്രൈവര്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും ആക്രമിച്ച ചെത്തുതൊഴിലാളിയായ ഗിരീഷിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ചെത്തുതൊഴിലാളികളായ വാസുദേവനും ഗിരീഷും രാവിലെ ഒരുമിച്ചാണ് ഭാരതപുഴയുടെ തീരത്തുള്ള തോട്ടത്തിലേക്ക് ജോലിക്ക് പോയത്. തോട്ടത്തില്‍ വച്ചാണ് ചെത്താനുപയോഗിക്കുന്ന കത്തികൊണ്ട് ഗിരീഷ് വാസുദേവനെ കഴുത്തിന് വെട്ടിയത്.

വെട്ടേറ്റ വാസുദേവന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തിന് ശേഷം തോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രദേശവാസിയായ ജയന്‍ മാടുകളെ മേയാന്‍ കൊണ്ടു പോകുന്നത് കണ്ടത്. ഉടന്‍ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ജയനെയും ആക്രമിക്കുകയായിരുന്നു. ജയന് തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റു.

ചെറുതുരുത്തി പൊലീസും വിരലടയാള വിദ്ഗദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.