തൃശൂര്‍: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാള്‍ പൊലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. കൂനമുച്ചി സ്വദേശി മണ്ടേല എന്ന് വിളിക്കുന്ന വിൻസൺ(50) ആണ് അക്രമം നടത്തിയത്. ഇന്ന്(22.08.2022) രാവിലെ കൂനമൂച്ചിയിൽ വച്ച് ഇയാൾ ഒരാളെ കാറിടിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് ഇയാളെ കണ്ടനശ്ശേരി പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
മദ്യപിച്ച് വലിയൊരു നായയുമായാണ് ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. കടത്തി വിടാതെ ഇയാളെ പൊലീസ് തടയുകയും നായയെ കാറിൽ തിരിച്ചാക്കുകയും ചെയ്‌തു. തുടർന്ന് പൊലീസുമായി വാക്കു തർക്കത്തിലായ ഇയാൾ കാർ എടുത്ത് പോലീസ് സ്റ്റേഷന്‍റെ ഗേറ്റ് തകർക്കുകയും സ്റ്റേഷനിലെ എസ് ഐ അബ്‌ദുറഹ്മാനെ കാറിടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു.
തടയാൻ ചെന്ന രണ്ട് പൊലീസുകാരെ ഇയാൾ ചവിട്ടി വീഴ്ത്തി. ഏതാണ്ട് ഒരു മണിക്കൂറോളം കണ്ടാണശ്ശേരി പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചയാളെ പിന്നീട് പോലീസുകാർ ചേർന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്‌ത ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും