ETV Bharat / state

തൃശ്ശൂരില്‍ മഴക്ക് ശമനം; വെള്ളക്കെട്ട് തുടരുന്നു

കാട്ടൂർ, കാറളം പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് തുടരുന്നത്

തൃശ്ശൂരില്‍ മഴക്ക് ശമനം
author img

By

Published : Aug 13, 2019, 10:55 PM IST

Updated : Aug 13, 2019, 11:45 PM IST

തൃശ്ശൂര്‍: മഴ കുറഞ്ഞെങ്കിലും ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ വെള്ളക്കെട്ടിന് ശമനമായില്ല. കാട്ടൂർ, കാറളം പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് തുടരുന്നത്. പ്രദേശത്ത് ബസ് ഗതാഗതം നിലച്ചു. കിഴക്കൻ മേഖലയില്‍ നിന്ന് ഒഴുകി വരുന്ന വെള്ളമാണ് കാട്ടൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരാൻ കാരണം.

തൃശ്ശൂര്‍ ജില്ലയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് തുടരുന്നു

കരഞ്ചിറ -നന്തി റോഡിലെ കനത്ത വെള്ളക്കെട്ട് മൂലം കാട്ടൂരിൽ നിന്നും കാറളത്തു നിന്നും തൃശ്ശൂരിലേക്കുമുള്ള വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കാട്ടൂരിൽ അഞ്ചും കാറളത്ത് രണ്ടും ദുരിതാശ്വസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കാറളത്തെ ഇളം പുഴ, ആലുക്കൽ കടവ് പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. കാട്ടൂർ പഞ്ചായത്തിലെ മാർക്കറ്റ് ,തേക്കുമൂല, ചെമ്പൻചാൽ, വലക്കഴ, ഇട്ടിക്കുന്ന്, മുനയം, മാങ്കുറ്റി തറ, തുടങ്ങി പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

Intro:മഴക്കു ശമനമായെങ്കിലും കാട്ടൂർ കാറളം പഞ്ചായത്തുകളിലെ വെള്ള കെട്ടിന് ശമനമായില്ല. Body:ബസ് ഗതാഗതം ഇപ്പോഴും നിലച്ച അവസ്ഥയിലാണ്. കിഴക്കു ഭാഗങ്ങളിൽ നിന്നും വരുന്ന ഒഴുക്കു ജലമാണ് കാട്ടൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളകെട്ട് തുടരാൻ കാരണം.കരഞ്ചിറ നന്തി റോഡിലെ കന്നത്ത വെള്ള കെട്ട് മൂലം കാട്ടൂരിൽ നിന്നും കാറളത്തു നിന്നും തൃശുരിലേക്കുമുള്ള വാഹന ഗതാഗതം ഇപ്പോഴും തടസം നേരിടുന്നുണ്ട്. കാട്ടൂരിൽ അഞ്ച് ദുരിതാശ്വസ ക്യാമ്പും, കാറളത്ത് രണ്ട് ദുരിതാശ്വസ ക്യാമ്പുമാണ് പ്രവർത്തിക്കുന്നത്. കാറളത്തെ ഇളം പുഴ, ആലുക്കൽ കടവ് പ്രദേശങ്ങളിൽ ഇപ്പോഴും വെള്ള കെട്ട് തുടരുകയാണ്. കാട്ടൂർ പഞ്ചായത്തിലെ മാർക്കറ്റ് ,തേക്കുമൂല, ചെമ്പൻചാൽ, വലക്കഴ, ഇട്ടിക്കുന്ന്, മുനയം, മാങ്കുറ്റി തറ, തുടങ്ങി പ്രദേശങ്ങളിൽ ഇപോഴും വെള്ളകെട്ട് രൂക്ഷമാണ്.Conclusion:
Last Updated : Aug 13, 2019, 11:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.