ETV Bharat / state

മഴയെ തുടർന്ന് മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്‌ച നടക്കും - Thrissur Pooram vedikkett will take place on Saturday

പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ കാരണം മാറ്റിവെച്ചത്.

തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്‌ച  തൃശൂർ പൂരം വെടിക്കെട്ട് മെയ് 14ന്  Thrissur Pooram vedikkett will take place on Saturday  Thrissur Pooram vedikkett on Saturday
മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്‌ച നടക്കും
author img

By

Published : May 13, 2022, 10:20 PM IST

തൃശൂർ : മഴയെ തുടർന്ന് മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്‌ച (മെയ് 14) നടക്കും. വൈകിട്ട് 6.30ന് വെടിക്കെട്ട് നടത്താൻ ദേവസ്വങ്ങളുടെ സംയുക്ത യോഗ തീരുമാനത്തിന് ജില്ല ഭരണകൂടത്തിന്‍റെ അനുമതിയായി. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ കാരണം മാറ്റിവച്ചത്.

അന്ന് തീരുമാനിച്ചത് ഞായറാഴ്‌ച നടത്താനായിരുന്നു. എന്നാൽ ഞായറാഴ്‌ച അവധി ദിവസമായതിനാൽ ശുചീകരണം എളുപ്പത്തിലാക്കാനായിട്ടാണ് ഇത് ശനിയാഴ്‌ച വൈകിട്ടേക്ക് മാറ്റാൻ ദേവസ്വം ധാരണയിലായത്.

ആന്ധ്ര തീരത്തിന് മുകളിലെ ന്യൂനമർദം മൂലം അഞ്ച് ദിവസം ഇടിമിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഇനിയും വൈകിപ്പിക്കേണ്ടെന്നാണ് തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.