ETV Bharat / state

Vintage cycle collection: റോയൽ എൻഫീൽഡ് മുതൽ ഇമ്പാല വരെ.. ഒന്നും രണ്ടുമല്ല 120 സൈക്കിളുകൾ..ഡേവിസിന്‍റെ വിന്‍റേജ് ക്രേസ്

വീടിനകത്ത് വിന്‍റേജ് സൈക്കിളുകളുടെ അപൂർവ ശേഖരമൊരുക്കി വ്യത്യസ്‌തനാവുകയാണ് തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി ഡേവിസ്. പല കമ്പനികൾ ഒരു നൂറ്റാണ്ടോളം മുൻപ് പുറത്തിറക്കിയ സൈക്കിളുകളാണ് ഡേവിസിന്‍റെ ശേഖരത്തിലുള്ളത്.

thrissur native devis vintage cycle collection  thrissur native devis vintage cycle  devis vintage cycle collection  vintage cycle collection  vintage cycle  vintage  റോയൽ എൻഫീൽഡ്  ഇമ്പാല  വിന്‍റേജ്  വിന്‍റേജ് സൈക്കിളുകൾ  വിന്‍റേജ് സൈക്കിൾ ശേഖരം  വിന്‍റേജ് ക്രേസ്  ഡേവിസ് വിന്‍റേജ് സൈക്കിൾ  ട്രയംഫ്  സൈക്കിൾ  തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി ഡേവിസ്  തൃശ്ശൂർ നെല്ലിക്കുന്ന്  ഡേവിസ്  devis
Vintage cycle collection
author img

By

Published : Jun 17, 2023, 4:02 PM IST

ഡേവിസിന്‍റെ വിന്‍റേജ് സൈക്കിൾ ശേഖരം

തൃശ്ശൂർ : റോയൽ എൻഫീൽഡ്, ട്രയംഫ്, ഇമ്പാല... ലോക പ്രശസസ്‌തമായ വാഹന നിർമാതാക്കളുടെ സൈക്കിൾ മോഡലുകളാണ് തൃശൂർ നെല്ലിക്കുന്ന് സ്വദേശി ഡേവിസിന്‍റെ വീട് നിറയെ. ഈ കമ്പനികൾ ഒരു നൂറ്റാണ്ട് മുൻപ് പുറത്തിറക്കിയ അസ്സൽ വിന്‍റേജ് സൈക്കിളുകൾ...

റാലി ഇംഗ്ലണ്ട്, ഹെർക്കുലീസ്, ഫിലിപ്‌സ്, റോബിൻഹുഡ് തുടങ്ങി 50ലേറെ വ്യത്യസ്‌ത ബ്രാൻഡുകൾ... 120ഓളം വിന്‍റേജ് സൈക്കിളുകൾ.. 15 വർഷമായി തുടരുന്ന സൈക്കിൾ സമാഹരണം ഹരമായി മാറിയപ്പോൾ വീട്ടിലെ കിടപ്പുമുറിയടക്കം സൈക്കിൾ പാർക്കിങ് ഏരിയയായി.

മോഹവില കൊടുത്ത് വാങ്ങുക മാത്രമല്ല, ഭൂരിഭാഗം സൈക്കിളുകളും ഡേവിസേട്ടൻ ഉപയോഗിക്കാറുമുണ്ട്. ത്രീ സ്‌പീഡ് ഗിയർ, ഡൈയനാമോ ലൈറ്റുകൾ, മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന ലൈറ്റുകൾ എന്നിവയെല്ലാം ഈ സൈക്കിളുകളില്‍ കാണാം. വർഷങ്ങൾ പഴക്കമുള്ള സൈക്കിളുകൾ കണ്ടെത്തി മോഹവില കൊടുത്ത് വാങ്ങി, വീടാകെ നിറയ്ക്കുന്ന ഡേവിസേട്ടന് ഒരു ആഗ്രഹം ബാക്കിയാണ്, അപൂർവമായ സൈക്കിളുകളുടെ പ്രദർശനം നടത്തണം... അത് വഴി ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവർത്തനത്തിന് ഉപയോഗിക്കണം....

'അതങ്ങനെ ചില വിന്‍റേജ് വാഹനപ്രേമികൾ' : ഡേവിസേട്ടന് പ്രിയം വിന്‍റേജ് സൈക്കിളുകളോടാണെങ്കിൽ ആലപ്പുഴ ചേർത്തലക്കാരനായ ചന്ദ്രേട്ടനും ക്യാപ്റ്റൻ കെ എഫ് പെസ്റ്റോൺജിക്കുമൊക്കെ പ്രിയം വിന്‍റേജ് വാഹനങ്ങളോടാണ്.

ചന്ദ്രേട്ടന്‍റെ 'ഫിയറ്റ് 600' : പഴമയുടെ പ്രൗഢി വിളിച്ചോതുന്ന നിരവധി വാഹനങ്ങൾ നന്നാക്കുകയും ചിലപ്പോൾ അവയോടുള്ള കൗതുകം കൊണ്ട് സ്വന്തമാക്കുകയും ചെയ്യുന്നതാണ് ആലപ്പുഴ ചേർത്തല സ്വദേശിയായ കെ കെ ചന്ദ്രശേഖരന്‍റെ രീതി. ലോകത്ത് ചുരുക്കം ആളുകളുടെ ശേഖരത്തിലുള്ള 'ഫിയറ്റ് 600' സീരീസിൽ പെടുന്ന കുഞ്ഞൻ കാറും ചന്ദ്രൻ ചേട്ടന്‍റെ അമൂല്യ ശേഖരമാണ്. ഇന്ത്യയില്‍ ഇതിന്‍റെ ഒരേ ഒരു ഉടമ അദ്ദേഹമാണ്. പഴയകാല ഓട്ടോമൊബൈൽ മെക്കാനിക്കാണ് ചന്ദ്രശേഖരൻ.

ആദ്യ മോഡൽ ബുള്ളറ്റും ലാമ്പിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ലാംബർട്ടാ സ്‌കൂട്ടറും നിധിപോലെ സൂക്ഷിക്കുകയാണ് ചന്ദ്രേട്ടൻ. യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന വാഹന നിർമാതാക്കളായ 'മോട്ടോ ഗൂസ്സി'യുടെ സ്റ്റോണെല്ലോ സീരീസ് മോട്ടോർ ബൈക്ക് ഉൾപ്പെടെ ഇറ്റാലിയൻ, ബ്രിട്ടീഷ്, ജർമ്മൻ നിർമിതങ്ങളായ ഏഴോളം വാഹനങ്ങളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.

More read : vintage vehicles Alappuzha ഇഷ്‌ടമാണ് പഴയ വാഹനങ്ങളോട്, ചേർത്തലയിലെത്തിയാല്‍ കണ്ടറിയാം ചന്ദ്രൻ ചേട്ടന്‍റെ വിന്‍റേജ് ഗാരേജ്

ക്യാപ്റ്റൻ കെ എഫ് പെസ്റ്റോൺജി എന്ന വാഹനപ്രേമി : പ്രിയം വിന്‍റേജ് കാറുകളോടും ബൈക്കുകളോടുമാണ്. വിന്‍റേജ് വാഹനങ്ങളോടുള്ള ഹരം കൊണ്ട് ഇത്രയും കാലം വാങ്ങിക്കൂട്ടിയ കാറുകളും ബൈക്കുകളും ഹൈദരാബാദിൽ പ്രദർശിപ്പിക്കുകയും ചെയ്‌തു അദ്ദേഹം.

ആബിഡ്‌സിലെ ചെർമാസ് ഗ്രൂപ്പിന്‍റെ ഉടമയായ ക്യാപ്റ്റൻ കെ എഫ് പെസ്റ്റോൺജിയാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വിന്‍റേജ് വാഹനങ്ങളുടെ പ്രദർശനം നടത്തിയത്. 1931 മുതൽ അദ്ദേഹം വാങ്ങിയ ബെൻസ്, റോൾസ് റോയ്‌സ് കമ്പനികളുടെ കാറുകളും ബുള്ളറ്റുകളും പ്രദർശനത്തിന് അണിനിരന്നു.

ദേശീയ കാർ റേസർ ആയതിനാൽ, വിന്‍റേജ് കാറുകൾ ഒരു ഹോബിയായി വാങ്ങാറുണ്ടായിരുന്നുവെന്നാണ് പെസ്റ്റോൺജി പറയുന്നത്. ആബിഡ്‌സിലെ അദ്ദേഹത്തിന്‍റെ വീടിന് മുൻപിലായിരുന്നു തലയെടുപ്പോടെയുള്ള വാഹനങ്ങളുടെ നീണ്ട നിര. പ്രദർശനം കാണാനെത്തിയതും ഒരു കൂട്ടം വാഹനപ്രേമികൾ.

More read : ഹൈദരാബാദില്‍ 1931 മുതലുള്ള അപൂര്‍വ വാഹനങ്ങളുടെ പ്രദര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.