ETV Bharat / state

കടത്താന്‍ ശ്രമിച്ചത് രണ്ട് ലക്ഷത്തിന്‍റെ എം.ഡി.എം.എ; യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍ - തൃശൂരില്‍ എംഡിഎംഎ മയക്കുമരുന്നുമായി ഒരു സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ

നിരവധി തവണ മയക്കുമരുന്ന് കടത്തി വിൽപ്പന നടത്തിവരാണ് പിടിയിലായ മൂന്ന് പേര്‍.

Thrissur MDMA Drug trafficking 3 arrested  രണ്ട് ലക്ഷത്തിന്‍റെ എംഡിഎംഎ കടത്താന്‍ ശ്രമിച്ച യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍  തൃശൂരില്‍ എംഡിഎംഎ മയക്കുമരുന്നുമായി ഒരു സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ  3 including woman arrested in thrissur for mdma trafficking
കടത്താന്‍ ശ്രമിച്ചത് രണ്ട് ലക്ഷത്തിന്‍റെ എം.ഡി.എം.എ; യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍
author img

By

Published : Jun 20, 2022, 10:08 PM IST

തൃശൂര്‍: എം.ഡി.എം.എ മയക്കുമരുന്നുമായി ഒരു സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ. ഊരകം ഇടക്കാട്ടുപറമ്പിൽ സഞ്ജുന രാജൻ (28), പൂത്തോൾ തേറാട്ടിൽ മെബിൻ (29), ചേറൂർ പുതിയവീട്ടിൽ കാസിം (28) എന്നിവരെയാണ് ഈസ്റ്റ് പൊലീസ്‌ കസ്റ്റഡിയിലെടുത്തത്. വാടാനപ്പിള്ളിയിൽ പ്ലാനറ്റ് ഹോളിഡേയ്‌സ് എന്ന ട്രാവൽ ഏജൻസി നടത്തിവരികയാണ് സഞ്ജുന.

തൃശൂരില്‍ എം.ഡി.എം.എ മയക്കുമരുന്നുമായി ഒരു സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ

ഇടക്കിടെ ബെംഗളൂരു സന്ദര്‍ശിച്ചിരുന്ന ഇവർ, അവിടെ നിന്നും മയക്കുമരുന്ന് എത്തിച്ച് നിരവധി തവണ വില്‍പന നടത്തിയിരുന്നു. പ്രതികളിലൊരാളായ മെബിൻ ടാറ്റൂ പതിപ്പിക്കുന്ന രാസവസ്‌തു കച്ചവടം നടത്തുന്നതിന്‍റെ മറവിലാണ് മയക്കുമരുന്ന് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. പിടിയിലായവർ നിരവധി തവണ മയക്കുമരുന്ന് കടത്തി വിൽപന നടത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

പിടിച്ചെടുത്തത് ആഢംബര കാർ സഹിതം: ഇവർ മൂന്നുപേരും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. മയക്കുമരുന്നുമായി ബെംഗളൂരുവില്‍ നിന്നും തൃശൂരിലേക്ക് വരുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് ഇവർ സഞ്ചരിച്ചിരുന്ന ആഢംബര കാർ സഹിതം തൃശൂർ കിഴക്കേക്കോട്ട ഭാഗത്തുനിന്നും അറസ്റ്റ്‌ ചെയ്‌തത്. ഈസ്റ്റ് എസ്.എച്ച്.ഒ പി ലാൽകുമാറും, തൃശൂർ സിറ്റി പൊലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും ചേർന്നാണ് ഇവരെ വലയിലാക്കിയത്.

പിടിച്ചെടുത്ത മയക്കുമരുന്നിന് ചില്ലറ വിപണിയിൽ രണ്ടുലക്ഷത്തിലധികം രൂപ വിലവരും. സബ് ഇൻസ്പെക്‌ടര്‍ ഗീതുമോൾ, അസി. സബ് ഇൻസ്പെക്‌ടര്‍ ജിനികുമാർ, ഷാഡോ പൊലീസ് സബ് ഇൻസ്പെക്‌ടർമാരായ എൻ.ജി സുവ്രതകുമാർ, പി.എം റാഫി, പി രാഗേഷ്, കെ ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.