തൃശൂര്‍: പോത്തിന്‍റെ ആക്രമണം നേരിട്ടുകണ്ട വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. പാവറട്ടി പെരിങ്ങാട് പള്ളിക്ക് സമീപം താമസിക്കുന്ന ചന്ദ്രന്‍ (64) ആണ് മരിച്ചത്. പുലർച്ചെ നാലരയോടെയാണ് സംഭവം.
ALSO READ: ഒരു അമ്മയല്ലേ ഞാൻ, പൊലീസേ, സര്‍ക്കാരേ നിങ്ങളെന്ത് ചെയ്തു: അമ്മക്കണ്ണുനീരില്‍ നൊന്ത് കേരളം
കെട്ടഴിഞ്ഞുവന്ന പോത്ത് ചന്ദ്രൻ വളർത്തിയിരുന്ന പോത്തിനെ ആക്രമിക്കുകയുണ്ടായി. ഇത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ പാവറട്ടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പൊലീസും ഫയർഫോഴ്‌സുമെത്തിയാണ് പോത്തിനെ നിയന്ത്രണ വിധേയമാക്കിയത്.