ETV Bharat / state

തൃശൂരിൽ വീണ്ടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; ദുരിതം യാത്രക്കാർക്ക് - മിന്നൽ പണിമുടക്ക്

ബസ് ജീവനക്കാരെ ബൈക്കിലെത്തിയ യുവാക്കൾ മർദിച്ചെന്ന് ആരോപിച്ചാണ് തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്.

kodungallur  thrissur  Private bus strike  Private bus strike at kodungallur thrissur  തൃശ്ശൂര്‍  തൃശൂര്‍  തൃശൂര്‍ കൊടുങ്ങല്ലൂര്‍  കൊടുങ്ങല്ലൂര്‍  thrissur local news  latest thrissur news
തൃശൂരിൽ വീണ്ടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് ; യാത്രക്കാർ ദുരിതത്തിൽ
author img

By

Published : Nov 3, 2022, 7:23 PM IST

തൃശൂര്‍: തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ വീണ്ടും സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. കൊടുങ്ങല്ലൂര്‍ കരൂപടന്ന പള്ളിനടയില്‍ വച്ച് ബൈക്കിലെത്തിയ യുവാക്കള്‍ ബസ് തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ആക്രമിച്ചു എന്നാരോപിച്ചാണ് സമരം. ഇന്ന് (നവംബർ 3) ഉച്ചയോടെയാണ് സംഭവം.

ബസ് ജീവനക്കാരുടെ പ്രതികരണം

റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കൊടുങ്ങല്ലൂര്‍ കരൂപടന്ന ഭാഗത്ത് വച്ചായിരുന്നു സംഭവം. കൊടുങ്ങല്ലൂരില്‍ നിന്നും തൃശൂരിലേയ്ക്ക് വരികയായിരുന്ന 'ദേവമാത' ബസിലെ ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റതായി പരാതിയുള്ളത്. എതിരെ വന്ന ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ബൈക്ക് യാത്രികർ മര്‍ദിച്ചതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.

ആക്രമണത്തില്‍ പരിക്കേറ്റ ബസ് ജീവനക്കാരായ സുജിത്ത്, തോംസണ്‍ എന്നിവര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബസ് ജീവനക്കാരെ നാട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഇതേ റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.