ETV Bharat / state

വേനലില്‍ ആശ്വാസത്തിന്‍റെ തെളിനീരുമായി തൃശൂർ നഗരം - വരണ്ട് ഉണങ്ങി കേരളം

200 വർഷം മുൻപ് പക്ഷി മൃഗാദികളുടെ പ്രകൃതിയിലെ അവകാശം ഊട്ടിയുറപ്പിച്ച് കൊണ്ട് ശക്തൻ തമ്പുരാൻ കാണിച്ച് തന്ന മാതൃകയാണ്‌ ഈ സന്നദ്ധ പ്രവർത്തകർ പിന്തുടരുന്നത്.

തൃശൂർ  വേനൽ കടുത്തു  വരളുന്ന കേരളം  വരണ്ട് ഉണങ്ങി കേരളം  പറവകൾക്ക് ആശ്വാസമായി തൃശൂരിന്റെ തെളിനീർ
കടുത്ത വേനലിൽ പറവകൾക്ക് ആശ്വാസമായി തൃശൂരിന്‍റെ തെളിനീർ
author img

By

Published : Feb 27, 2020, 12:49 PM IST

Updated : Feb 27, 2020, 7:56 PM IST

തൃശൂർ: വേനൽ കടുത്തതോടെ മനുഷ്യരെപ്പോലെ തന്നെ ദാഹജലത്തിനായി വലയുന്ന പക്ഷി-മൃഗാദികൾക്ക് ആശ്വാസത്തിന്‍റെ തെളിനീർ നൽകുകയാണ് തൃശൂരിലെ ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ. തേക്കിൻകാട് മൈതാനത്തും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലുമായി ചെറിയ സംഭരണികളിൽ വെള്ളം നിറച്ചാണ് ഇവർ ജീവജാലങ്ങൾക്ക് ദാഹജലം നൽകുന്നത്.

വേനലില്‍ ആശ്വാസത്തിന്‍റെ തെളിനീരുമായി തൃശൂർ നഗരം

200 വർഷം മുൻപ് പക്ഷി മൃഗാദികളുടെ പ്രകൃതിയിലെ അവകാശം ഊട്ടിയുറപ്പിച്ച് കൊണ്ട് ശക്തൻ തമ്പുരാൻ കാണിച്ചു തന്ന മാതൃകയാണ്‌ ഇവർ പിന്തുടരുന്നത്. ശക്തൻ തമ്പുരാൻ സ്ഥാപിച്ച കൽ സംഭരണി വൃത്തിയാക്കി വെള്ളം നിറച്ചും തേക്കിൻ കാട് മൈതാനത്തെ മരക്കൊമ്പുകളിൽ നൂറോളം മൺപാത്രങ്ങളിൽ വെള്ളം നിറച്ച് പക്ഷികൾക്ക് കുടിക്കാവുന്ന രീതിയിൽ സ്ഥാപിച്ചുമാണ് ഇവർ മാതൃകയാകുന്നത്. ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ഇത്തരം ജല സംഭരണികൾ സജ്ജമാക്കി ജില്ലാ ഭരണകൂടവും ഇവർക്കൊപ്പമുണ്ട്.

Last Updated : Feb 27, 2020, 7:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.