ETV Bharat / state

തൃശൂർ ജില്ലയിൽ 8792 ആളുകൾ കൊവിഡ് നിരീക്ഷണത്തിൽ

പരിശീലനം ലഭിച്ച സൈക്കോ-സോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിങ് തുടരുകയാണ്. നിരീക്ഷണത്തിൽ കഴിയുന്നവരെ രോഗബാധിതരായി ചിത്രീകരിക്കുന്നതായി പരാതി.

THRISSUR COVID UPDATE  പരിശീലനം  സൈക്കോ-സോഷ്യൽ കൗൺസിലർ  കൊവിഡ്19 നിരീക്ഷണത്തിൽ  ഹെൽപ്പ് ഡസ്‌ക്കുകൾ
തൃശൂർ ജില്ലയിൽ 8792 ആളുകൾ കോവിഡ് നിരീക്ഷണത്തിൽ
author img

By

Published : Mar 22, 2020, 8:10 PM IST

തൃശൂർ: ജില്ലയിൽ 8792 ആളുകൾ കൊവിഡ്19 നിരീക്ഷണത്തിൽ. വീടുകളിൽ 8752 പേരും ആശുപത്രികളിൽ 40 പേരുമാണ് നിരീക്ഷണത്തിലുളളത്. ഇന്ന് പുതുതായി 19പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5പേരെ വിട്ടയച്ചു. 32 സാമ്പിളുകൾ കൂടി ഇന്ന് പരിശോധനയ്ക്ക് അയച്ചു. ലഭിച്ച 40സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. പരിശോധനക്ക് അയച്ച 419സാമ്പിളുകളിൽ 394 എണ്ണത്തിന്‍റെയും ഫലം ലഭിച്ചു. 25 പേരുടെ പരിശോധന ഫലമാണ് ഇനി ലഭിക്കാനുളളത്.

പരിശീലനം ലഭിച്ച സൈക്കോ-സോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിങ് തുടരുകയാണ്. നിരീക്ഷണത്തിൽ കഴിയുന്നവരെ രോഗബാധിതരായി ചിത്രീകരിക്കുന്നതായി പരാതി. നിരീക്ഷണത്തിൽ കഴിയുന്നവരെയും കുടുംബത്തെയും ഒറ്റപ്പെടുത്താനുള്ള പ്രവണതകളും കൂടുതലാണ്.

അതേസമയം റെയിൽവെ സ്റ്റേഷനുകളിലെയും പൊതുകേന്ദ്രങ്ങളിലെയും ഹെൽപ്പ് ഡസ്‌ക്കുകളിൽ യാത്രക്കാരെ പരിശോധിച്ച് തുടർനിർദേശങ്ങൾ നൽകിവരുന്നു. വിദേശത്തു നിന്നും വരുന്നവർ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. പ്രധാന ബസ് സ്റ്റാൻഡുകൾ റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങൾ അണുവിമുക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.