തൃശൂർ: നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും റോഡിലെ കുഴിയും തകർച്ചയും ഒഴിവാക്കാൻ തൃശൂർ കോർപ്പറേഷൻ പദ്ധതി. ജങ്ഷനുകളിലും റോഡുകളിലും ‘കോൺക്രീറ്റ് ലോക്ക്’ ഇടുന്ന 70 കോടി രൂപയുടെ പദ്ധതിയാണ് തൃശൂർ കോർപ്പറേഷൻ തയ്യാറാക്കുന്നത്. മഴക്കാലത്ത് സ്ഥിരമായി തൃശൂർ നഗരത്തിലെ വിവിധ ജങ്ഷനുകളിൽ കുഴിയുണ്ടാകുന്നതിന് ശാശ്വത പരിഹാരമായാണ് കോൺക്രീറ്റ് ടൈലുകളും മെക്കാഡം ടാറിങ്ങും നടത്താൻ കോർപ്പറേഷൻ തീരുമാനിച്ചത്. ഇന്ന് നടന്ന തൃശൂർ കോര്‍പ്പറേഷന്‍ കൗൺസിൽ യോഗം പദ്ധതി അംഗീകരിച്ചു.
റോഡിലെ കുഴികൾക്ക് പരിഹാരമായി തൃശൂർ കോർപ്പറേഷൻ പദ്ധതി - thrissur corporation scheme to implement concrete lock in roads
70 കോടി രൂപ ചിലവ് വരുന്ന പദ്ധതിയിലൂടെ കോൺക്രീറ്റ് ലോക്കും മെക്കാഡം ടാറിങ്ങുമാണ് കോർപ്പറേഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്.പദ്ധതിക്ക് കോർപ്പറേഷൻ കൗണ്‍സില്‍ അംഗീകാരം നൽകി.
![റോഡിലെ കുഴികൾക്ക് പരിഹാരമായി തൃശൂർ കോർപ്പറേഷൻ പദ്ധതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4510716-thumbnail-3x2-road-tr.jpg?imwidth=3840)
തൃശ്ശൂര്‍ കോർപ്പറേഷൻ പദ്ധതി
തൃശൂർ: നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും റോഡിലെ കുഴിയും തകർച്ചയും ഒഴിവാക്കാൻ തൃശൂർ കോർപ്പറേഷൻ പദ്ധതി. ജങ്ഷനുകളിലും റോഡുകളിലും ‘കോൺക്രീറ്റ് ലോക്ക്’ ഇടുന്ന 70 കോടി രൂപയുടെ പദ്ധതിയാണ് തൃശൂർ കോർപ്പറേഷൻ തയ്യാറാക്കുന്നത്. മഴക്കാലത്ത് സ്ഥിരമായി തൃശൂർ നഗരത്തിലെ വിവിധ ജങ്ഷനുകളിൽ കുഴിയുണ്ടാകുന്നതിന് ശാശ്വത പരിഹാരമായാണ് കോൺക്രീറ്റ് ടൈലുകളും മെക്കാഡം ടാറിങ്ങും നടത്താൻ കോർപ്പറേഷൻ തീരുമാനിച്ചത്. ഇന്ന് നടന്ന തൃശൂർ കോര്‍പ്പറേഷന്‍ കൗൺസിൽ യോഗം പദ്ധതി അംഗീകരിച്ചു.
റോഡിലെ കുഴികൾക്ക് തൃശൂർ കോർപ്പറേഷൻ പദ്ധതി

Intro:തൃശൂർ നഗരത്തിലെയും അനുബന്ധമേഖലകളിലെയും കുഴിയും, റോഡ് തകർച്ചയും ഒഴിവാക്കാൻ കോർപ്പറേഷൻ പദ്ധതി. ജങ്ഷനുകൾക്കും റോഡുകൾക്കും ‘കോൺക്രീറ്റ് ലോക്ക്’ ഇടുന്ന 70 കോടി രൂപയുടെ പദ്ധതിയാണ് തൃശ്ശൂര്‍ കോർപ്പറേഷൻ തയ്യാറാക്കിയിരിക്കുന്നത്.Body:മഴക്കാലത്തു സ്ഥിരമായി കുഴി രൂപപ്പെടുന്ന തൃശൂർ നഗരത്തിന്റെ വുവി ജങ്ഷനുകളിൽ ശാശ്വത പരിഹാരമെന്ന നിലയ്ക്കാണ് കോൺക്രീറ്റ് ടൈലുകളും മെക്കാഡം ടാറിങ്ങും നടത്താൻ കോർപ്പറേഷൻ തീരുമാനിച്ചത്.ഏകദേശം 70 കോടിയോളം ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഇന്ന് ചേർന്ന തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗൺസിൽ യോഗത്തിൽ അംഗീകാരമായതോടെ അടുത്ത മാർച്ചിന് മുമ്പ് നഗരഗതാഗതം സുഗമമാകും..
നടുവിലാലിലും, പടിഞ്ഞാറെകോട്ടയിലും പാട്ടുരായ്ക്കലിലും അശ്വനി ജംങ്ഷനിലും തുടങ്ങി നഗരത്തിലെ 22 പ്രധാന ജങ്ഷനുകളിൽ കോൺക്രീറ്റ് ടൈൽ വിരിക്കും. ഇതോടൊപ്പം 21 പ്രധാന റോഡുകൾ മെക്കാഡം ടാറിംങും ചെയ്യും. ഇതിനുപുറമേ നായരങ്ങാടി-അരിയങ്ങാടി-ആമ്പക്കാട് ജങ്ഷൻ റോഡ്, ശക്തൻ ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന റോഡ് എന്നിവ പൂർണമായി കോൺക്രീറ്റ് ചെയ്യുന്നതുമാണ് പദ്ധതി....
ബെെറ്റ്, അജിതാ വിജയന്‍, മേയര്‍Conclusion:കൗണ്‍സില്‍ അംഗീകാരത്തിന് ശേഷം പതിനഞ്ച് ദിവസത്തിനകം എസ്റ്റിമേറ്റ് തയ്യാറാക്കുകയും കോർപ്പറേഷന്റെ പശ്ചാത്തലമേഖലയ്ക്കുള്ള വിഹിതം ഇതിനായി മാറ്റിവെയ്ക്കുകയും ചെയ്താണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തൃശ്ശൂര്‍ നഗരത്തിലെ റോഡുകളിൽ രൂപപ്പെട്ട കുഴികൾ മൂലം ഓണക്കാലത്തടക്കം വലിയ വിമർശനം കോര്‍പ്പറേഷന്‍ നേരിട്ടിരുന്നു. എല്ലാ മഴക്കാലത്തും സ്ഥിരമായി കുഴി രൂപപ്പെടുന്ന ജങ്ഷനുകളിൽ ശാശ്വത പരിഹാരമെന്ന നിലയ്ക്കാണ് കോൺക്രീറ്റ് ടൈലുകൾ വിരിക്കുന്നത്.
ഇ ടിവി ഭാരത്
തൃശ്ശൂർ

Last Updated : Sep 21, 2019, 6:26 PM IST