തൃശ്ശൂര്‍: ചേർപ്പിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ 16 വയസുകാരനെ ചോദ്യം ചെയ്തു. കൊലക്ക് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിന് കുട്ടി കൂട്ട് നിന്നതായി പൊലീസ് കണ്ടെത്തയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്. കേസിലെ മുഖ്യപ്രതിയായ ബീരുവിനൊപ്പം താമസിച്ചിരുന്നതാണ് 16കാരൻ.
കൊലപാതക വിവരം പൊലീസ് അറിഞ്ഞ ശേഷം മൻസൂർ മാലിക്കിന്‍റെ രണ്ട് മക്കളെയും 16 വയസുകാരനെയും ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നും കൂടുതൽ ചോദ്യം ചെയ്യലിനായി കുട്ടിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയില്‍ തന്നെ കുട്ടിയെ തിരികെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
Also Read: യുവാവിനെ കാണാതായതില്‍ വൻ ട്വിസ്റ്റ്; ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടത് ഭാര്യയും കാമുകനും ചേർന്ന്
ഈ മാസം 13 മുതല്‍ മന്‍സൂറിനെ കാണാനില്ലെന്ന് കാണിച്ച് രേഷ്മ ചേര്‍പ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസിന്‍റെ അന്വേഷണം തുടരുന്നതിനിടെ ഭര്‍ത്താവിനെ കൊന്നത് താന്‍ തന്നെയാണെന്ന് രേഷ്മ പൊലീസില്‍ അറിയിച്ചു. വഴക്കിനിടെ മന്‍സൂറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് രേഷ്മ പൊലീസിനെ അറിയിച്ചത്.
എന്നാല്‍ ഇതില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ഇരുവരേയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്. ഇരുവർക്കും ഒരുമിച്ചു ജീവിക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. ഭർത്താവിന്‍റെ ഉപദ്രവം കാരണം മൻസൂറിനെ ഒഴിവാക്കി കുട്ടികളോടൊപ്പം എവിടെയെങ്കിലും പോയി താമസിക്കാൻ ആയിരുന്നു രേഷ്മയുടെ തീരുമാനം.
ഡിസംബർ 12ന് രാത്രി ബീരു മദ്യവുമായി എത്തി മുകൾനിലയിലെ റൂമിൽ മൻസൂറിനെ ഒപ്പം ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യലഹരിയിൽ മൻസൂർ മയങ്ങിയതോടെ ബീരുവും രേഷ്മയും കൂടി കമ്പിപ്പാര കൊണ്ട് മൻസൂറിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് രാത്രി വീടിന്റെ പുറകുവശത്ത് മൃതദേഹം കുഴിച്ചിടുകയും ചെയ്തു.