ETV Bharat / state

Accident | തൃശൂരില്‍ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

എടത്തിരിഞ്ഞി സ്വദേശി ജിതിൻ ആണ് മരിച്ചത്. മകനെ ഡോക്‌ടറെ കാണിച്ച് മടങ്ങവെയായിരുന്നു അപകടം. അപകത്തില്‍ ജിതിന്‍റെ മകന്‍, ഭാര്യ, ഭാര്യാപിതാവ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

author img

By

Published : Jun 15, 2023, 7:29 AM IST

Updated : Jun 15, 2023, 12:16 PM IST

Thrissur Autorickshaw Ambulance accident  Autorickshaw Ambulance accident  ഓട്ടോ ഡ്രൈവർ മരിച്ചു  Accident  എടത്തിരിഞ്ഞി സ്വദേശി ജിതിൻ  Thrissur Autorickshaw Ambulance accident  Autorickshaw Ambulance accident  ഓട്ടോ ഡ്രൈവർ മരിച്ചു  Accident  എടത്തിരിഞ്ഞി സ്വദേശി ജിതിൻ
Thrissur Autorickshaw Ambulance accident

തൃശൂർ: ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. എടത്തിരിഞ്ഞി സ്വദേശി ജിതിൻ (36) ആണ് മരിച്ചത്. ജിതിന്‍റെ ഭാര്യ തളിക്കുളം സ്വദേശി നീതു, ഭാര്യാപിതാവ് കണ്ണന്‍, മകന്‍ അദ്രിനാഥ് എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കു മുൻ വശത്ത് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. മൂന്ന് വയസുകാരനായ മകനെ ഒളരിയിലെ ആശുപത്രിയിൽ എത്തി ഡോക്‌ടറെ കാണിച്ചു മടങ്ങുകയായിരുന്നു ജിതിനും കുടുംബവും. അന്തിക്കാട് പുത്തൻപീടികയിലെ പാദുവ ആശുപത്രിയുടെ ആംബുലൻസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്.

ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ ജിതിന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഓട്ടോ വെട്ടിപ്പൊളിച്ചാണ് നീതുവിനെയും മകനെയും നീതുവിന്‍റെ പിതാവ് കണ്ണനെയും പുറത്തെടുത്തത്. ആംബുലൻസ് ഡ്രൈവറും രോഗിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് അന്തിക്കാട് പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി.

കൊല്ലം സുധിയുടെ ജീവനെടുത്ത റോഡപകടം: ജൂണ്‍ 5ന് തൃശൂര്‍ കയ്‌പമംഗലത്ത് ഉണ്ടായ വാഹനാപകടത്തിൽ നടനും മിമിക്രി താരവുമായ കൊല്ലം സുധി മരിച്ചിരുന്നു. പുലർച്ചെ നാലരയോടെ കയ്‌പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം.

കാറില്‍ ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു. കോഴിക്കോട് വടകരയിൽ നിന്നും ഒരു ചാനല്‍ പരിപാടി കഴിഞ്ഞ് മടങ്ങവെ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് ലഭിച്ച വിവരം. കാറിന്‍റെ മുൻ സീറ്റിലായിരുന്നു സുധി. അപകടത്തില്‍ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് സുധിയെയും മറ്റുള്ളവരെയും പുറത്തെടുത്തത്. തലക്കേറ്റ മുറിവാണ് സുധിയുടെ മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. കൊല്ലം സുധിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, സിനിമ താരങ്ങള്‍ തുടങ്ങിയവര്‍ അനുശോചിച്ചിരുന്നു.

ദേശീയ പാത 66ല്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ കയ്‌പമംഗലം സ്ഥിരം അപകട മേഖലയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരാഴ്‌ച മുൻപ് ലോറിക്ക് പിന്നില്‍ ടാങ്കർ ലോറിയിടിച്ച് ഇതേ പ്രദേശത്ത് ഒരാൾ മരിച്ചിരുന്നു. ഡ്രൈവർമാരുടെ കാഴ്‌ച മറയ്ക്കുന്ന വളവാണ് ഇവിടെ സ്ഥിരം അപകടങ്ങള്‍ക്ക് കാരണമാകുന്നത്.

Also Read: നടന്‍ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; അപകടം പരിപാടി കഴിഞ്ഞ് മടങ്ങവെ

Last Updated : Jun 15, 2023, 12:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.