ETV Bharat / state

പൂരത്തിന്‍റെ നാട്ടില്‍ ത്രികോണ ഗ്ലാമർ പോരാട്ടം - തൃശൂർ ആർക്കൊപ്പം

പിറവികൊണ്ട നാള്‍മുതൽ ഏറെയും വലതുമുന്നണിയോട് കൂറ് പുലർത്തിയ മണ്ഡലമാണ് തൃശൂർ. സംസ്ഥാനത്ത് എൻഡിഎ ഏറ്റവും അധികം പ്രതീക്ഷകള്‍ വച്ച് പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ.

thrissur assembly constituency  thrissur assembly constituency history  assembly election 2021  സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് 2021  തൃശൂർ നിയമസഭ മണ്ഡലം  തൃശൂർ ആർക്കൊപ്പം  തൃശൂർ നിയമസഭ മണ്ഡലം ചരിത്രം
തൃശൂർ
author img

By

Published : Mar 18, 2021, 7:48 PM IST

Updated : Mar 19, 2021, 11:53 AM IST

കെ കരുണാകരന്‍റെ പഴയ തട്ടകം... വലതിൽ നിന്ന് ഇടത് പിടിച്ചെടുത്ത തൃശൂർ... സംസ്ഥാന രാഷ്‌ട്രീയം ഏറ്റവും അധികം ശ്രദ്ധ പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ഇക്കുറി തൃശൂർ. ഇടത്-വലത് മുന്നണികള്‍ക്കൊപ്പം എൻഡിഎയ്ക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലം. പി. ബാലചന്ദ്രനും പത്മജയ്ക്കുമൊപ്പം സുരേഷ് ഗോപി കൂടി സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചതോടെ സംസ്ഥാനത്തെ ഗ്ലാമർ പോരാട്ടങ്ങളിൽ ഒന്നുകൂടിയാണ് പtരങ്ങളുടെ നാട്ടിൽ ഇക്കുറി കൊടിയേറിയത്.

മണ്ഡല ചരിത്രം

പിറവികൊണ്ട നാള്‍മുതൽ ഏറെയും വലതുമുന്നണിയോട് കൂറ് പുലർത്തിയ മണ്ഡലമാണ് തൃശൂർ. 1957 ൽ കോണ്‍ഗ്രസ് സ്ഥാനാർഥി എ.ആർ മേനോനിലൂടെയാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം ആരംഭിക്കുന്നത്. 1957 ൽ വലതിനോട് കൂറ് പുലർത്തിയ മണ്ഡലം 60 ലും വലതിനൊപ്പം തന്നെ നിന്നു. ടി.എ ധർമരാജ അയ്യർ പിടിച്ച മണ്ഡലം പക്ഷേ 67 ൽ ഇടത്തേക്ക് ചാഞ്ഞു. കെ ശേഖരൻ നായരിലൂടെ മണ്ഡലത്തിൽ ഇടത് തരംഗം. എന്നാൽ 70 ൽ സ്വതന്ത്ര സ്ഥാനാർഥി ജോസഫ് മുണ്ടശേരിക്കൊപ്പമായിരുന്നു മണ്ഡലം. 72 പി.എ ആന്‍റണിയും 77 ൽ കെജെ ജോർജും തൃശൂരിനെ യുഡിഎഫിനൊപ്പം നിർത്തി. 80 ൽ എംകെ കണ്ണനിലൂടെ മണ്ഡലത്തിൽ ചുവപ്പ് പടർന്നു. 82 ൽ തേറമ്പിൽ രാമകൃഷ്‌ണൻ തിരിച്ചുപിടിച്ച മണ്ഡലം പക്ഷേ 82 ൽ ഇകെ മേനോനിലൂടെ വീണ്ടും ഇടത് പാളയത്തിലെത്തി. 91 മുതൽ 2011 വരെ മണ്ഡലം സാക്ഷി ആയത് യുഡിഎഫിന്‍റെ വിജയക്കുതിപ്പിനാണ്. തേറമ്പിൽ രാമകൃഷ്ണനിലൂടെ വലത്തേക്ക് ചാഞ്ഞ മണ്ഡലം രണ്ട് പതിറ്റാണ്ട് യുഡിഎഫിനൊപ്പം നിന്നു. എന്നാൽ 2016 ൽ സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച എൽഡിഎഫ് തരംഗത്തിൽ തൃശൂരിൽ അടിയൊഴുക്കുകള്‍ ഉണ്ടായി. വിഎസ് സുനിൽ കുമാറിന്‍റെ ശക്തമായ സ്ഥാനാർഥിത്വത്തിൽ തൃശൂരിന്‍റെ മനസ് ഇടതിനൊപ്പം കൂടി. 42.19 ശതമാനം വോട്ടുകൾ നേടിയ സുനിൽ കുമാർ 6987 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചെടുത്തു.

മണ്ഡലത്തിലെ രാഷ്‌ട്രീയം

പതിറ്റാണ്ടുകൾക്ക് ശേഷം ഒപ്പം കൂടിയ മണ്ഡലം കൈവിട്ടു പോകുന്നത് ചിന്തിക്കാനാവില്ല ഇടതിന്. സംസ്ഥാനത്ത് തുടർഭരണം ലക്ഷ്യമിടുന്ന മുന്നണിക്ക് കൈവശമുള്ള മണ്ഡലം നിലനിർത്തിയെ മതിയാകൂ. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കോർപ്പറേഷൻ ഭരണം നിലനിർത്തനായത് മുന്നണിക്ക് ആശ്വാസമാണ്. എന്നാൽ യുഡിഎഫിനൊപ്പം എൻഡിഎയുടെ ശക്തമായ വെല്ലുവിളി കൂടി ഇടതിന് മറികടകടന്നേ മതിയാകൂ. സിപിഐ ജില്ലാ കമ്മിറ്റി അംഗം പി ബാലചന്ദ്രനാണ് ഇക്കുറി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി. 2011 ൽ പരാജയം ഏറ്റവാങ്ങേണ്ടി വന്ന പി ബാലചന്ദ്രന് അഭിമാന പോരാട്ടം കൂടിയാണ് രണ്ടാമൂഴം.

ഇടത് മുന്നണി പിടിച്ചെടുത്ത മണ്ഡലം ഇത്തവണ തിരിച്ചുപിടിച്ചേ മതിയാകൂ യുഡിഎഫിന്. 2016ലെ തോൽവിക്ക് പിന്നാലെ മുന്നണിക്കുള്ളിൽ ഉടലെടുത്ത കലാപം ഒരിക്കൽ കൂടി ആവർത്തിക്കാൻ യുഡിഎഫ് ക്യാമ്പ് ആഗ്രഹിക്കില്ല. കോൺഗ്രസിനുളളിൽ തുടരുന്ന ഗ്രൂപ്പ് പോരുകളും വിമത ശൈല്യവുമാണ് മണ്ഡലത്തിൽ മുന്നണി നേരിടുന്ന പ്രധാന വെല്ലുവിളി. തദേശ ഫലം തിരിച്ചടിയായതും വലതു ക്യാമ്പിന് ആശങ്ക ഉണ്ടാക്കുന്ന ഘടകമാണ്. എങ്കിലും പത്മജ വേണുഗോപാലിന്‍റെ സ്ഥാനാർഥിത്വത്തിലൂടെ കരുണാകരന്‍റെ തട്ടകം തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തിൽ തന്നെയാണ് മുന്നണി.

thrissur assembly constituency  thrissur assembly constituency history  assembly election 2021  സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് 2021  തൃശൂർ നിയമസഭ മണ്ഡലം  തൃശൂർ ആർക്കൊപ്പം  തൃശൂർ നിയമസഭ മണ്ഡലം ചരിത്രം
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

സംസ്ഥാനത്ത് എൻഡിഎ ഏറ്റവും അധികം പ്രതീക്ഷകള്‍ വച്ച് പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. മണ്ഡലം പിടിക്കാൻ സുരേഷ് ഗോപി കൂടി എത്തിയതോടെ പൂരങ്ങളുടെ നാട്ടിൽ പോരാട്ടം കടുപ്പിക്കാൻ മുന്നണിക്കായിട്ടുണ്ട്. കണക്കുകള്‍ പരിശോധിച്ചാൽ വലിയ വളർച്ചയാണ് മണ്ഡലത്തിൽ എൻഡിഎ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സ്വന്തമാക്കിയത്. 2011 നിയമസഭ തെരഞ്ഞെടുപ്പിൽ 6697 വോട്ടുകള്‍ മാത്രം നേടിയ മുന്നണി 2016 ൽ 24748 വോട്ടുകള്‍ പിടിച്ചത് ശ്രദ്ധേയമായ നേട്ടമാണ്. തദേശ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചതും മുന്നണിയുടെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നു. സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വവും, ജില്ലയിലെ ആധിപത്യവും വോട്ടാക്കി മാറ്റാൻ സാധിച്ചാൽ ഇക്കുറി തൃശൂരിൽ താമര വിരിയിക്കാമെന്ന് തന്നെ മുന്നണി കണക്ക് കൂട്ടുന്നു.

തദേശ തെരഞ്ഞെടുപ്പ് 2021 കോർപറേഷൻ വാർഡ് നില

തദേശ പോരിന്‍റെ കണക്കെടുത്താൽ മണ്ഡലം ഉൾപ്പെടുന്ന 36 കോർപറേഷൻ വാർഡുകളിൽ 14 എണ്ണം യുഡിഎഫിന്‍റ കൈവശവും, 13 എണ്ണം എൽഡിഎഫിനൊപ്പവുമാണ്. 5 വാർഡുകൾ ബിജെപി നേടിയപ്പോള്‍ നാല് വാർഡുകള്‍ സ്വതന്ത്രർ സ്വന്തമാക്കി.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ 2021 ജനുവരിയിൽ പ്രസിദ്ധപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 175326 വോട്ടർമാരാണുള്ളത്. 83445 പുരുഷ വോട്ടർമാരും 91878 സ്‌ത്രീ വോട്ടർമാരും ഉൾപ്പെടുന്നു.

Last Updated : Mar 19, 2021, 11:53 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.