തൃശൂർ: അമലനഗറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കാർ യാത്രികന്‍ മരിച്ചു. അപകടത്തിൽ കണ്ണൂർ സ്വദേശി ബിനീഷ് മാത്യു ആണ് മരിച്ചത്. അമലനഗര്‍ ചീരക്കുഴി ക്ഷേത്രത്തിന് മുന്നിൽ പുലർച്ചെ ആറ് മണിക്കായിരുന്നു സംഭവം.
കാറില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ യാത്രികനായ ബിനീഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. ബിനീഷിന്‍റെ മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.