ETV Bharat / state

കൊടകരയിൽ കുഴൽപ്പണം കവർന്ന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ - കൊടകരയിൽ കുഴൽപ്പണം കവർന്ന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ

ഇതോടെ കൊടകര കേസിൽ 13 പ്രതികൾ പിടിയിലായി.

Kl_tsr_arrest kodakkara blackmoney  Three more arrested in kodakara-money-laundering-case  കൊടകരയിൽ കുഴൽപ്പണം കവർന്ന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ  കൊടകര കേസിൽ 13 പ്രതികൾ പിടിയിലായി
കൊടകരയിൽ കുഴൽപ്പണം കവർന്ന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ
author img

By

Published : May 6, 2021, 2:17 AM IST

തൃശൂർ: കൊടകരയിൽ കുഴൽപ്പണം കവർന്ന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. ഇതോടെ കൊടകര കേസിൽ 13 പ്രതികളാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന സുജീഷ്, രഞ്ജിത്ത്, എഡ്‌വിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 3 ലക്ഷത്തോളം രൂപയും കണ്ടെടുത്തു. ഇതോടെ ആകെ 40 ലക്ഷത്തോളം രൂപ കണ്ടെത്തി. പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി കൊടകര ദേശീയപാതയിൽ മേൽപ്പാലത്തിനു സമീപം തെളിവെടുപ്പു നടത്തി. ചാലക്കുടി ഡിവൈഎസ്പി കെ.എം. ജിജിമോൻ്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് .
ഏപ്രിൽ മൂന്നിന് കൊടകരയിൽ വച്ചാണ് കാർ ആക്രമണം നാടകം സൃഷ്ടിച്ചു കുഴൽപ്പണം കവർന്നത്. കോഴിക്കോട് സ്വദേശിയും ആർഎസ്എസുകാരനുമായ ധർമരാജ് 25 ലക്ഷം നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി നൽകി. എന്നാൽ ബി ജെ പി ക്ക് തെരെഞ്ഞടുപ്പിൽ ഒഴുക്കാനുള്ള മൂന്നരക്കോടി രൂപയാണ് കവർന്നതെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പരാതിയിൽ 25 ലക്ഷമെന്ന് പറഞ്ഞെങ്കിലും 40 ലക്ഷത്തിൽപ്പരം രൂപ പ്രതികളിൽ നിന്ന് കണ്ടെടുത്തു.
കൂടുതൽ വായനയ്ക്ക്: കൊടകര കുഴൽപ്പണ കേസ്; മുഖ്യപ്രതികളായ രണ്ടുപേർ അറസ്റ്റിൽ
യുവമോർച്ച മുൻ സംസ്ഥാന സെക്രട്ടറി സുനിൽ നായിക് ഉൾപ്പടെ ആർഎസ്എസ് നേതാക്കൾക്ക് ഈ പണമിടപാടുമായി ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസുമായി മറ്റു നേതാക്കൾക്കുള്ള ബന്ധം അന്വേഷിച്ച് വരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.