തൃശൂര്‍: വൈകുണ്‌ഠ ഏകാദശിയുടെ ഭാഗമായി തിരുവമ്പാടി ക്ഷേത്രത്തിലെ വിളക്കാചാരങ്ങൾ നാളെ ആരംഭിക്കും. തിരുവമ്പാടി നായർസമാജത്തിന്‍റെ വിളക്കോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ തറവാട്ടുകാരുടെയും വ്യക്തികളുടെയും വക വിളക്കുകളുണ്ടാകും. ദേവസ്വം ജീവനക്കാരുടെ വകയായ അഷ്‌ടമിവിളക്ക് 22ന് നടക്കും. ഏകാദശി സംഗീതോത്സവം ഈ വർഷം നടത്തുന്നില്ല. എങ്കിലും സംഗീതോത്സവത്തിന്‍റെ പ്രധാന ഭാഗമായ പഞ്ചരത്നകീർത്തനാലാപനം 24ന് നടക്കും. 25നാണ് വൈകുണ്‌ഠ ഏകാദശി. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കി ചടങ്ങുകൾക്കാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്.
തിരുവമ്പാടി ഏകാദശി; വിളക്കാചാരത്തിന് നാളെ തുടക്കം - thrissur local news
ഏകാദശി സംഗീതോത്സവം ഈ വർഷം നടത്തുന്നില്ല. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കി ചടങ്ങുകളാണ് ഇപ്രാവശ്യം നടത്തുന്നത്.