തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ത്യശൂര്‍ പൂര വിളംബരത്തിന് എഴുന്നള്ളിക്കാന്‍ ജില്ല കലക്ടര്‍ ടി വി അനുപമ ഉപാധികളോടെ അനുമതി നല്‍കി. നാലു പാപ്പാന്മാര്‍ കൂടെ ഉണ്ടാവണം. പത്ത് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് വയ്ക്കണം എന്നി കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കിയത് . തിങ്കളാഴ്ച പൂര വിളംബരത്തിന് രാവിലെ 9.30 മുതല്‍ 10.30 വരെയാണ് എഴുന്നള്ളിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ ആരോഗ്യക്ഷമത തൃപ്തികരമെന്ന റിപ്പോര്‍ട്ട് പ്രകാരമാണ് അനുമതി നല്‍കിയത്. പൂര വിളംബര ചടങ്ങില്‍ എഴുന്നള്ളിക്കുന്നതിന്‍റെ പൂർണ ഉത്തരവാദിത്തം ഉടമസ്ഥരില്‍ നിന്ന് എഴുതി വാങ്ങാനും ജില്ലാ ഭരണകൂടം തീരുമാനിച്ചതായാണ് സൂചന. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് മദപ്പാടില്ലെന്നും ശരീരത്തില്‍ മുറിവുകൾ ഇല്ലെന്നും രാവിലെ ആരോഗ്യക്ഷമതാ പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ കണ്ടെത്തിയിരുന്നു. പാപ്പാൻമാരോട് ഇണങ്ങുന്ന രാമചന്ദ്രന്‍റെ കാഴ്ചയ്ക്ക് തകരാർ ഉണ്ടോ എന്ന് പറയാനാകില്ലെന്നും ഡോക്ടർമാർ കലക്ടർക്ക് നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കർശന ഉപാധികളോടെ രാമചന്ദ്രനെ പൂരം വിളംബരത്തിന് എഴുന്നള്ളിക്കാൻ അനുമതി നല്‍കിയത്.
പൂരം വിളംബരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ തന്നെ: എഴുന്നള്ളിക്കാന്‍ ഉപാധികളോടെ അനുമതി - തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ ആരോഗ്യക്ഷമത പരിശോധന പൂര്‍ത്തിയായി. ആനയ്ക്ക് മദപ്പാടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ത്യശൂര്‍ പൂര വിളംബരത്തിന് എഴുന്നള്ളിക്കാന്‍ ജില്ല കലക്ടര്‍ ടി വി അനുപമ ഉപാധികളോടെ അനുമതി നല്‍കി. നാലു പാപ്പാന്മാര്‍ കൂടെ ഉണ്ടാവണം. പത്ത് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് വയ്ക്കണം എന്നി കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കിയത് . തിങ്കളാഴ്ച പൂര വിളംബരത്തിന് രാവിലെ 9.30 മുതല്‍ 10.30 വരെയാണ് എഴുന്നള്ളിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ ആരോഗ്യക്ഷമത തൃപ്തികരമെന്ന റിപ്പോര്‍ട്ട് പ്രകാരമാണ് അനുമതി നല്‍കിയത്. പൂര വിളംബര ചടങ്ങില്‍ എഴുന്നള്ളിക്കുന്നതിന്‍റെ പൂർണ ഉത്തരവാദിത്തം ഉടമസ്ഥരില്‍ നിന്ന് എഴുതി വാങ്ങാനും ജില്ലാ ഭരണകൂടം തീരുമാനിച്ചതായാണ് സൂചന. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് മദപ്പാടില്ലെന്നും ശരീരത്തില്‍ മുറിവുകൾ ഇല്ലെന്നും രാവിലെ ആരോഗ്യക്ഷമതാ പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ കണ്ടെത്തിയിരുന്നു. പാപ്പാൻമാരോട് ഇണങ്ങുന്ന രാമചന്ദ്രന്‍റെ കാഴ്ചയ്ക്ക് തകരാർ ഉണ്ടോ എന്ന് പറയാനാകില്ലെന്നും ഡോക്ടർമാർ കലക്ടർക്ക് നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കർശന ഉപാധികളോടെ രാമചന്ദ്രനെ പൂരം വിളംബരത്തിന് എഴുന്നള്ളിക്കാൻ അനുമതി നല്‍കിയത്.
തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുമോ? തീരുമാനം ഇന്നറിയാം
തൃശൂർ: തൃശൂർ പൂരത്തിന്‍റെ എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യക്ഷമത ഇന്ന് പരിശോധിക്കും. ഫിറ്റ്നെസ് ഉറപ്പാക്കിയ ശേഷം പൂര വിളംബരത്തിന് എഴുന്നെള്ളിക്കാൻ അനുമതി നല്‍കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചിരുന്നു. ആനകളെ വിട്ടു നല്‍കുമെന്ന് ആനഉടമകളും അറിയിച്ചതോടെ തൃശൂർ പൂരത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി.
കര്‍ശന ഉപാധികളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയും തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രനെ എഴുന്നെള്ളിക്കാൻ അനുമതി നല്‍കാമെന്നായിരുന്നു കളക്ടര്‍ക്ക് ലഭിച്ച നിയമോപദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ല നാട്ടാന മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. മുൻ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടര്‍ന്ന് ഒന്നര മണിക്കൂറിനകം ചടങ്ങ് പൂര്‍ത്തിയാക്കണം.ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും. ആനയ്ക്ക് നേരത്തെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉളളതിനാല്‍ പുതിയ പരിശോധന വെറും സാങ്കേതികത്വം മാത്രമാകും.
തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന് അനുമതി കിട്ടിയതോടെ പ്രതിഷേധിച്ചിരുന്ന ആന ഉടമകള്‍ അയഞ്ഞു. കളക്ടര്‍ മുന്നോട്ടുവെച്ച എല്ലാ ഉപാധികളോടും സഹകരിക്കും. ഇതോടെ മൂന്ന് ദിവസമായി തുടരുന്ന പ്രതിസന്ധിക്ക് അവസാനമായി. തിങ്കളാഴ്ചയാണ് തൃശൂര്‍ പൂരം.
Conclusion: