തൃശൂർ : വെണ്ടോർ സെന്‍റ്‌മേരീസ് പള്ളി സെമിത്തേരിയിലെ കല്ലറകൾ നശിപ്പിച്ച നിലയിൽ. നാല് കല്ലറകളുടെ സ്ലാബുകള്‍ ഇളക്കിമാറ്റിയ നിലയിലാണ്. ലോക്ക് ഡൗണിന്‍റെ ഭാഗമായി പള്ളിയും സെമിത്തേരിയും അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്‌ചയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് പുതുക്കാട് പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പളളിയിലെ തന്നെ കമ്പിപ്പാര ഉപയോഗിച്ചാണ് കല്ലറകള്‍ നശിപ്പിച്ചതെന്ന് കരുതുന്നു. നാശനഷ്‌ടമുണ്ടാക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വികാരി ഫാ. ജോസ് തെക്കേക്കര, അസിസ്റ്റന്‍റ് വികാരി ഫാ. പ്രകാശ് പുത്തൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വെണ്ടോര്‍ സെന്റ്‌മേരീസ് പള്ളിയിലെ കല്ലറകള്‍ നശിപ്പിച്ചു - TOMB WAS DESTROYED
നാല് കല്ലറകളുടെ സ്ലാബുകള്‍ ഇളക്കിമാറ്റിയ നിലയിലാണ്. ലോക്ക് ഡൗണിന്‍റെ ഭാഗമായി പള്ളിയും സെമിത്തേരിയും അടച്ചിട്ടിരിക്കുകയായിരുന്നു.