തൃശൂർ : തൃശൂർ വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയെ പാമ്പ് കടിച്ചു. കുമരനെല്ലൂർ സ്വദേശി അദേശിനാണ് പാമ്പ് കടിയേറ്റത്. സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം.
വിദ്യാർഥിയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. കടിച്ചത് അണലിയാണെന്ന് തിരിച്ചറിഞ്ഞു. സ്‌കൂളിനെക്കുറിച്ച് പരാതിയില്ലെന്ന് കുട്ടിയുടെ പിതാവ് അനിൽ കുമാർ പറഞ്ഞു.
സ്‌കൂളിൽ ശുചീകരണം പൂർത്തിയായത് താൻ നേരിട്ട് കണ്ടിരുന്നു. സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങുമ്പോൾ ആകസ്‌മികമായാണ് ആദേശിനെ പാമ്പ് കടിച്ചത്. കുട്ടി ഇപ്പോൾ 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും അനിൽ കുമാർ പറഞ്ഞു.