ETV Bharat / state

നിർമാണപ്രവൃത്തിയില്‍ അപാകത ആരോപിച്ച് നാട്ടുകാര്‍ റോഡ് ടാറിങ് തടഞ്ഞു

മൂന്ന് മീറ്ററില്‍ തന്നെ റോഡ് നിര്‍മാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Road taring  തൃശൂർ  നാട്ടുകാര്‍ ടാറിങ് പ്രവര്‍ത്തനം തടഞ്ഞു  കിഴുത്താണി സ്‌കൂള്‍ മനപ്പടി റോഡ് ടാറിങ്  road  thrissur  irinjalakuda
ടാറിങ്ങിലെ അപാകത ആരോപിച്ച് നാട്ടുകാര്‍ ടാറിങ് പ്രവര്‍ത്തനം തടഞ്ഞു
author img

By

Published : Mar 15, 2020, 4:29 AM IST

തൃശൂർ: കാറളം പഞ്ചായത്തിലെ കിഴുത്താണി സ്‌കൂള്‍ മനപ്പടി റോഡ് നവീകരണം ടാറിങ്ങില്‍ അപാകതയുള്ളതായി ആരോപിച്ച് നാട്ടുകാര്‍ തടഞ്ഞു. 15 വർഷത്തിലേറെയായി 825 മീറ്റര്‍ നീളമുള്ള ഈ റോഡ് പൂര്‍ണ്ണമായും ടാറിങ് നടത്തിയിട്ട്. 21 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന റോഡിന് മൂന്ന് മീറ്റര്‍ വീതിയാണ് എസ്റ്റിമേറ്റില്‍ ഉള്ളതെന്നും എന്നാല്‍ പലയിടത്തും രണ്ടര മീറ്റര്‍ മാത്രമെ റോഡിന് വീതിയുള്ളുവെന്നും നാട്ടുകാർ പറഞ്ഞു.

നാട്ടുകാര്‍ ടാറിങ് പ്രവര്‍ത്തനം തടഞ്ഞു

അതേസമയം റോഡിന്‍റെ ആരംഭ സ്ഥലത്ത് 200 മീറ്റര്‍ ഉയരം വര്‍ധിപ്പിച്ച് മൂന്ന് മീറ്റര്‍ വീതിയില്‍ നിര്‍മിക്കാനും മറ്റുള്ളിടത്ത് നിലവിലെ റോഡിന് മുകളില്‍ ടാറിങ് നടത്തുവാനുമാണ് എസ്റ്റിമേറ്റെന്ന് എഞ്ചിനിയറും കോണ്‍ട്രാക്റ്ററും പറയുന്നു. എന്നാല്‍ മുന്‍പ് ഇതിലെ കുടിവെള്ള പെപ്പ് ഇടുന്നതിനായി റോഡ് പൊളിച്ചിട്ടുണ്ടെന്നും ഇത് റോഡിന്‍റെ വീതിയില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും മൂന്ന് മീറ്ററില്‍ തന്നെ റോഡ് നിര്‍മാണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.