ETV Bharat / state

ഇടതുമുന്നണി വൻ വിജയം നേടും; ചെന്നിത്തലക്ക് രാഷ്‌ട്രീയ നിരാശയെന്ന് എ. വിജയരാഘവൻ - The Left Front will win

സർക്കാരിന്‍റെ വികസനം ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്നും വികസനത്തിന് ജനം വോട്ട് ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു

എ. വിജയരാഘവൻ  ഇടതുമുന്നണി വൻ വിജയം നേടും  രമേശ് ചെന്നിത്തല  a vijayaraghavan  The Left Front will win  ramesh chennithala
ഇടതുമുന്നണി വൻ വിജയം നേടും; ചെന്നിത്തലക്ക് രാഷ്‌ട്രീയ നിരാശയെന്ന് എ. വിജയരാഘവൻ
author img

By

Published : Dec 10, 2020, 12:31 PM IST

Updated : Dec 10, 2020, 12:58 PM IST

തൃശൂർ: ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കൺവീനറുമായ എ. വിജയരാഘവൻ. സർക്കാരിന്‍റെ വികസനം ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. വികസനത്തിന് ജനം വോട്ട് ചെയ്യും. വലിയ തെരഞ്ഞെടുപ്പ് വിജയമാണ് ഇത്തവണയുണ്ടാവുക. അപവാദം പ്രചരിപ്പിക്കാൻ യു.ഡി.എഫ് തെരഞ്ഞെടുപ്പ് വേദി ദുരുപയോഗം ചെയ്‌തു. മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തുകയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും ചെയ്‌തു. കൊല്ലത്ത് സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തി. തെരഞ്ഞെടുപ്പ് കാലത്ത് സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ഇടതുമുന്നണി വൻ വിജയം നേടും; ചെന്നിത്തലക്ക് രാഷ്‌ട്രീയ നിരാശയെന്ന് എ. വിജയരാഘവൻ

ബി.ജെ.പി മുതൽ ജമാ അത്തെ ഇസ്ലാമി വരെയുള്ള കൂട്ടുകെട്ട് യു.ഡി.എഫ് ഉണ്ടാക്കി. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തി പിടിച്ച എൽ.ഡി.എഫിന് ജനം വോട്ട് ചെയ്യും. കെ.എം മാണിയെ പിന്നിൽ നിന്ന് ചതിച്ചത് ആരാണെന്ന് ജനങ്ങൾക്ക് അറിയാം. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നടത്തിയ ഗൂഢാലോചനയാണ് അതെന്ന് അവരുടെ പാർട്ടി തന്നെ കണ്ടെത്തിയിട്ടുണ്ട്. കത്തെഴുതാൻ ചെന്നിത്തലയ്ക്ക് സ്വാതന്ത്ര്യമുണ്ട്. സ്‌പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും ചെന്നിത്തലയ്ക്ക് രാഷ്‌ട്രീയ നിരാശയാണെന്നും വിജയരാഘവൻ ആരോപിച്ചു.

Last Updated : Dec 10, 2020, 12:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.