ETV Bharat / state

കൊവിഡ് ​കാലത്തെ വേറിട്ട സന്ദേശവുമായി മാസ്​ കമ്യുണി​ക്കേഷൻ വിദ്യാർഥി

കൊവിഡ് ഏൽപ്പിച്ച സാമ്പത്തിക ആഘാതം മറികടക്കാൻ അമ്മയോടൊപ്പം തൊഴിലുറപ്പിന് ഇറങ്ങിയിരിക്കുകയാണ് ജേണലിസം വിദ്യാർഥി ശരത്

തൃശൂർ  thrissur  മതിലകം  mathilakam  -journalism-student-
കൊവിഡ് ​കാലത്തെ വേറിട്ട സന്ദേശവുമായി മാസ്​ കമ്യുണി​ക്കേഷൻ വിദ്യാർഥി
author img

By

Published : Jul 28, 2020, 8:26 PM IST

തൃശൂർ: കൊവിഡ് മഹാമാരി ഏല്‍പ്പിച്ച സാമ്പത്തികവും സാമൂഹികവുമായ ആഘാതത്തിൽ നാടാകെ പ്രതിസന്ധിയിലാണ്. എന്നാൽ കഠിന പ്രയത്നത്തിലൂടെ പ്രതിസന്ധികളെ ജനം അതി ജീവിക്കുന്നതിന്‍റെ ഉദാഹരണമാണ് തൃശൂർ മതിലകം സ്വദേശിയും മാസ്​ കമ്യുണി​ക്കേഷൻ വിദ്യാർഥിയുമായ ശരത്. അമ്മയോടൊപ്പം തൊഴിലുറപ്പ്​ ​ പണിയെടുത്ത് കൊവിഡ് ​കാലത്തെ വേറിട്ട സന്ദേശമായി മാറുകയാണ്​ ശരത്​.

കൊവിഡ് ​കാലത്തെ വേറിട്ട സന്ദേശവുമായി മാസ്​ കമ്യുണി​ക്കേഷൻ വിദ്യാർഥി

കൊവിഡ്​ സൃഷ്​ടിച്ച സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുടുംബത്തിന്​ തുണയാകുന്നതോടൊപ്പം പഠന ചിലവിനുളള വകയും കണ്ടെത്തുകയെന്നതാണ്‌ ശരത് എന്ന ഇരുപത്തൊന്നുകാരനെ കൈക്കോട്ട് എടുപ്പിച്ചത്. അമ്മ സുനിത ഉൾപ്പെടെ നാല്​ സ്​ത്രീകൾ ഉൾപ്പെടുന്ന സംഘത്തോടൊപ്പമാണ്​ ശരത്​ പണിയെടുക്കുന്നത്​. വയനാട്​ നീലകണ്ടി മൊയീതീൻ സാഹിബ്​ മെമ്മോറിയൽ ഗവ. കോളജിൽ രണ്ടാം വർഷ മാസ്​ കമ്മ്യുണിക്കേഷൻ വിദ്യാർഥിയായ ശരത്​ ഓൺ ലൈനിൽ ക്ലാസ്​ കഴിഞ്ഞ ശേഷമാണ്​ ​ തൊഴിലുറപ്പ്​ പണിക്കിറങ്ങുന്നത്.

ശരത്തിന്​ പഠനത്തോടൊപ്പം പണിയെടുക്കുന്നത്​ മുൻപേയുള്ള ഒരു ശീലമാണ്. സ്കൂൾ പഠനം മുതൽ ബിരുദം കഴിഞ്ഞ്​ പി.ജി.ക്ക്​ ചേരുന്നത്​ വരെ പത്ര വിതരണം, കാറ്ററിംഗ്,​ ഒപ്പം മററു പാർട്ട്​ ടൈം ജോലികളും ചെയ്തിട്ടുണ്ട്​. ഇതിനിടെ എൻട്രൻസ്​ എഴുതി വിജയിച്ചതോടെയാണ്​ വയനാട്​ കോളജിൽ പ്രവേശനം ലഭിച്ചത്​. പി.ജി.ക്ക്​ ചേർ​ന്നതോടെ വയനാട്​ വീടെടുത്ത്​ താമസിച്ചായിരുന്നു പഠനം. പിതാവി​ന്‍റെ പാചക തൊഴിലിൽ നിന്നുളള വരുമാനം കൊണ്ടാണ്​ എല്ലാവരുടെയും ജീവിതവും പഠനവുമെല്ലാം നല്ല രീതിയിൽ മുന്നോട്ട്​ പോയിരുന്നത്​. എന്നാൽ കൊവിഡി​ന്‍റെ വരവോടെ എല്ലാം മാറി മറിഞ്ഞു. ഇതോ​ടെ തന്നാലാകുന്നത്​ വീടിന്​ ചെയ്യണമെന്ന ചിന്തയിലാണ്​ ​ തൊഴിലുറപ്പിൽ ചേർന്നത്​. തൊഴിലുറപ്പ്​ ​തൊഴിൽ സന്തോഷത്തൊടെയാണ്​ ചെയ്യുന്നതെന്നാണ് ശരത്ത് പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.