ETV Bharat / state

ബിജെപിക്കുള്ള ആദ്യ തിരിച്ചടിയാണ് ജാർഖണ്ഡിൽ ഉണ്ടായതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി - ടി.എന്‍ പ്രതാപന്‍ എം.പി

ഭാരതത്തിലെ രണ്ടാം സ്വാതന്ത്ര്യ സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്താന്‍ എല്ലാ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി പോരാടണമെന്നും റാലി ഉദ്ഘാടനം ചെയ്‌ത്  പ്രതാപന്‍ എം.പി പറഞ്ഞു.

ബിജെപിക്കുള്ള ആദ്യ തിരിച്ചടിയാണ് ജാർഖണ്ഡിൽ ഉണ്ടായത്  ടി.എന്‍ പ്രതാപന്‍ എം.പി  The first blow to the BJP was in Jharkhand, said TN Prathapan MP
ബിജെപിക്കുള്ള ആദ്യ തിരിച്ചടിയാണ് ജാർഖണ്ഡിൽ ഉണ്ടായതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി
author img

By

Published : Dec 24, 2019, 1:52 PM IST

Updated : Dec 24, 2019, 2:02 PM IST

തൃശൂർ: പൗരത്വ ഭേതഗതി നിയമത്തിന് ബിജെപിക്കുള്ള ആദ്യ തിരിച്ചടിയാണ് ജാർഖണ്ഡിൽ ഉണ്ടായതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂർ പാവറട്ടിയില്‍ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്കുള്ള ആദ്യ തിരിച്ചടിയാണ് ജാർഖണ്ഡിൽ ഉണ്ടായതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി

ഇന്ത്യയെ വിഭജിക്കാനുള്ള സംഘപരിവാര്‍ അജണ്ഡക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് തൃശൂർ പാവറട്ടിയില്‍ മുസ്‌ലിം കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിച്ചത്. ഭാരതത്തിലെ രണ്ടാം സ്വാതന്ത്ര്യ സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്താന്‍ എല്ലാ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി പോരാടണമെന്നും റാലി ഉദ്ഘാടനം ചെയ്‌ത് പ്രതാപന്‍ എം.പി പറഞ്ഞു.

40 മഹല്ല് കമ്മറ്റികളില്‍ നിന്നായി അയ്യായിരത്തോളം പേരാണ് റാലിയില്‍ അണിനിരന്നത്. വിവിധ മേഖലകളില്‍ നിന്നായി 40 മഹല്ല് ജമാഅത്തുകളും സംഘടനകളും, പൊതുപ്രവര്‍ത്തകരും പ്രകടനത്തില്‍ പങ്കെടുത്തു. കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ ജാഫ്‌ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അസ്‌ഗർ അലി തങ്ങള്‍, വി.സി. മൊയ്‌നുദ്ദീന്‍, വി.എം. മുഹമ്മദ് ഗസാലി, അസീസ് സൂതാനത്ത്, അബ്‌ദുള്‍ഖാദര്‍ മുസ്ലിയാര്‍, ഉമ്മര്‍ ഫൈസി, അബ്‌ദുള്‍ ഖാദര്‍ ദാരിമി എന്നിവര്‍ സംസാരിച്ചു.

Intro:പൗരത്വ ഭേതഗതി നിയമത്തിന് ബി.ജെ.പിക്കുള്ള ആദ്യ തിരിച്ചടിയാണ് ജാർഖണ്ഡിൽ ഉണ്ടായതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ മുസ്‌ലിം കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശ്ശൂർ പാവറട്ടിയില്‍ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Body:ഇന്ത്യയെ വിഭജിക്കാനുള്ള സംഘപരിവാര്‍ അജണ്ഡക്കെതിരെയുള്ള മുന്ദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് തൃശ്ശൂർ പാവറട്ടിയില്‍ മുസ്‌ലിം കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിച്ചത്.ഭാരതത്തിലെ രണ്ടാം സ്വാതന്ത്ര്യ സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്താന്‍ എല്ലാ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി പോരാടണമെന്നും റാലി ഉദ്ഘാടനം ചെയ്ത് പ്രതാപന്‍ എം.പി പറഞ്ഞു.

ബൈറ്റ് ടി എൻ പ്രതാപൻ

Conclusion:പൂവത്തൂരില്‍ നിന്ന് വിവിധ മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ കൂറ്റന്‍ റാലിയായാണ് പാവറട്ടിയിലേക്കെത്തിയത്.40 മഹല്ല് കമ്മറ്റികളില്‍ നിന്നായി അയ്യായിരത്തോളം പേരാണ് റാലിയില്‍ അണിനിരന്നത്.വിവിധ മേഖലകളില്‍ നിന്നായി 40 മഹല്ല് ജമാഅത്തുകളും സംഘടനകളും, പൊതുപ്രവര്‍ത്തകരും പ്രകടനത്തില്‍ പങ്കെടുത്തു.കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ ജാഫ്‌ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അസ്ഗര്‍ അലി തങ്ങള്‍, വി.സി. മൊയ്‌നുദ്ദീന്‍, വി.എം. മുഹമ്മദ് ഗസാലി, അസീസ് സൂതാനത്ത്, അബ്ദുള്‍ഖാദര്‍ മുസ്ലിയാര്‍, ഉമ്മര്‍ ഫൈസി, അബ്ദുള്‍ ഖാദര്‍ ദാരിമി, കരീം ഫൈസി ഇഖ്ബാല്‍ എ. മുഹമ്മദ്, പി.കെ രാജന്‍, അബ്ദൂട്ടി കൈതമുക്ക്, എന്നിവര്‍ സംസാരിച്ചു.

ഇ ടിവി ഭാരത്
തൃശ്ശൂർ
Last Updated : Dec 24, 2019, 2:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.