ETV Bharat / state

ഭർതൃവീട്ടിൽ നവവധു മരിച്ച സംഭവം; അന്വേഷണം വൈകുന്നുവെന്ന് പരാതി

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിനുചുറ്റും ബലപ്രയോഗം നടന്നതായി പറയുന്നുണ്ട്. മുഖത്തും തലയിലും കഴുത്തിലും മുറിവുകൾ ഉള്ളതായും റിപ്പോർട്ടിലുണ്ടെന്ന് ശ്രുതിയുടെ പിതാവ് സുബ്രഹ്മണ്യൻ പറഞ്ഞു

തൃശ്ശൂർ  trissur  സംശയാസ്പദമായി മരിച്ച സംഭവം  suspicious death  bride  husband's house  Mullassery'
ഭർതൃവീട്ടിൽ നവ വധു സംശയാസ്പദമായി മരിച്ച സംഭവം; അന്വേഷണം വൈകുന്നുവെന്ന് പരാതി
author img

By

Published : Jun 15, 2020, 7:10 PM IST

തൃശൂർ: മുല്ലശ്ശേരിയിൽ ഭർത്താവിന്‍റെ വീട്ടിൽ നവ വധു സംശയാസ്പദമായി മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കണമെന്നും കുറ്റവാളികളെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് നവ വധുവിന്‍റെ കുടുംബം രംഗത്ത്. മുല്ലശ്ശേരി പറമ്പന്തള്ളി നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യന്‍റെ മകൾ ശ്രുതിയാണ് വിവാഹം കഴിഞ്ഞതിന്‍റെ പതിനാലാം ദിവസം പേരിങ്ങോട്ടുകരയിൽ ഭർത്താവ് അരുണിന്‍റെ വീട്ടിലെ ശുചിമുറിയിൽ തളർന്ന് വീണ് മരിച്ചത്.

ഭർതൃവീട്ടിൽ നവ വധു സംശയാസ്പദമായി മരിച്ച സംഭവം; അന്വേഷണം വൈകുന്നുവെന്ന് പരാതി

ശ്രുതി മരിച്ച് 38 ദിവസം കഴിഞ്ഞ് ഫെബ്രുവരി 13നാണ് പിതാവ് സുബ്രഹ്മണ്യന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചത്. തുടർന്ന് അതുവരെ സ്വാഭാവിക മരണമായി കണക്കാക്കിയിരുന്ന മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കുടുംബം അന്തിക്കാട് പൊലീസിന് പരാതി നൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിനുചുറ്റും ബലപ്രയോഗം നടന്നതായി പറയുന്നുണ്ട്. മുഖത്തും തലയിലും കഴുത്തിലും മുറിവുകൾ ഉള്ളതായും റിപ്പോർട്ടിലുണ്ടെന്ന് ശ്രുതിയുടെ പിതാവ് സുബ്രഹ്മണ്യൻ പറഞ്ഞു.

മരണം സംബന്ധിച്ച് ഭർത്താവിന്‍റെ വീട്ടുകാർ നൽകിയ മൊഴിയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടും പൊലീസ് കാര്യമായി അന്വേഷണം നടത്തിയില്ല എന്നാണ് വീട്ടുകാർ പറയുന്നത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസ് അന്വേഷണത്തിൽ വരുത്തിയ വീഴ്ചയാണ് പ്രതികളെ കണ്ടെത്താതിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.