തൃശൂര്‍: ചാവക്കാട് ഒരുമനയൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർഥികള്‍ രക്ഷപ്പെട്ടു. ഒരുമനയൂർ സ്വദേശികളായ സൂര്യ, മുഹ്‌സിൻ, വരുൺ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്‌ച (28/04/2022) വെെകിട്ട് അഞ്ചരയോടെ കഴുത്താക്കലിലാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച് വിദ്യാർഥികൾ കഴുത്താക്കലിലെ കായലില്‍ കുളിക്കാനിറങ്ങിയപ്പോൾ മൂന്ന് പേർ ചെളിയിൽപ്പെടുകയായിരുന്നു. ഇത് കണ്ട് പേടിച്ച മറ്റ് രണ്ട് കുട്ടികൾ കരയ്ക്കു കയറി രക്ഷപ്പെട്ടു.
സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ചെളിയിൽ താഴ്ന്ന മൂന്ന് വിദ്യാർഥികളെയും പുറത്തെത്തിച്ചു. ഉടന്‍ ആംബുലന്‍സില്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസും, ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.