തൃശൂര്‍: ചാലക്കുടിയില്‍ വിവിധയിടങ്ങളില്‍ തെരുവ് നായകളെ ചത്ത നിലയില്‍ കണ്ടെത്തി. ഇടിക്കൂട്ട് പാലം, താലൂക്ക് ആശുപത്രി പരിസരം, അലവി സെന്‍റര്‍ എന്നിവിടങ്ങളിലായി ഏഴ് നായകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് (ഒക്‌ടോബര്‍ 1) രാവിലെയാണ് സംഭവം.
ചത്ത നായകള്‍ക്കരികില്‍ കേക്കിന്‍റെ അവശിഷ്‌ടങ്ങളുണ്ടായിരുന്നു അതുകൊണ്ട് വിഷം നല്‍കി കൊന്നതെന്നാണ് പ്രാഥമിക നിഗമനം. ഒരു നായയെ അവശനിലയില്‍ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കാനയില്‍ നിന്നും കണ്ടെത്തി. ചത്ത നായകളെ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി നഗരസഭയുടെ നേതൃത്വത്തില്‍ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയിലേക്ക് കൊണ്ട് പോയി.