പുതിയ ലോകായുക്തയായി ജസ്റ്റിസ് സിറിയക് ജോസഫ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.
മുൻ സുപ്രീം കോടതി ജഡ്ജിയും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാനുമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. ഉത്തരാഖണ്ഡ്, കർണാടക എന്നീ ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായും കേരള, ഡൽഹി ഹൈക്കോടതികളിൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതുപ്രവർത്തകരുടെ അഴിമതിയും ദുർഭരണവും സംബന്ധിച്ചുള്ള പരാതികൾ അന്വേഷിച്ച് നടപടി എടുക്കുകയെന്നതാണ് ലോകായുക്തയുടെ കർത്തവ്യം. അഞ്ചുവർഷത്തേക്കാണ് സിറിയക് ജോസഫിന്‍റെ നിയമനം.
.