ETV Bharat / state

കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിക്കല്‍; തൃശൂരില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

author img

By

Published : Feb 10, 2020, 8:37 PM IST

കുന്നംകുളത്ത് കൊറോണ സ്ഥിരീകരിച്ചുവെന്ന വ്യാജ സന്ദേശം അയച്ച കേസിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്‌തത്

Spreading fake news  Spreading fake news on Corona  corona fake news  കൊറോണ  കൊറോണ വ്യാജവാര്‍ത്ത  തൃശൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍  കൊറോണ വൈറസ്
കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിക്കല്‍; തൃശൂരില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

തൃശൂര്‍: കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച കേസിൽ ജില്ലയില്‍ രണ്ടുപേർ കൂടി അറസ്റ്റിലായി. കുന്നംകുളത്ത് കൊറോണ സ്ഥിരീകരിച്ചുവെന്ന വ്യാജ സന്ദേശം അയച്ച കേസിലാണ് രണ്ടു പേർ അറസ്റ്റിലായത്. തൃശൂർ റൂറൽ പൊലീസിന് കീഴിലെ എങ്ങണ്ടിയൂർ അറയ്ക്കപറമ്പിൽ വീട്ടിൽ വേണുഗോപാൽ (55), മകൻ അഖിൽ വേണുഗോപാൽ (22) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച കേസിൽ ജില്ലയിൽ 14 പേർ അറസ്റ്റിലായി. റൂറൽ പൊലീസ് ആറ് പേരെയും സിറ്റി പൊലീസ് എട്ട് പേരെയുമാണ് അറസ്റ്റ് ചെയ്‌തത്.

അതേസമയം കൊറോണ രോഗലക്ഷണങ്ങളുമായി തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ആശുപത്രി വിട്ടു. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, ഒരു സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതമാണ് ആശുപത്രി വിട്ടത്. നിലവില്‍ ജില്ലയിൽ ആറ് പേർ ആശുപത്രിയിലും 234 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് മൂന്ന് പേരുടെ രക്ത സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചു. 59 പേരുടേതായി 86 സാമ്പിളുകളാണ് ആകെ പരിശോധനക്ക് അയച്ചിട്ടുള്ളത്. പുതിയതായി പോസിറ്റീവ് ഫലം ഒന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഒരു സാമ്പിളിന്‍റെ ഫലം നെഗറ്റീവാണ്. ഇനി ഒരു സാമ്പിളിന്‍റെ ഫലം കൂടി വരാനുണ്ട്.

Intro:കൊറോണ രോഗ ഭീതി തൃശ്ശൂർ ജില്ലയിൽ അകലുന്നു.ജില്ലയിൽ ആറു പേർ ആശുപത്രിയിലും വീടുകളിൽ ആകെ 234 പേരാണ് നിരീക്ഷണത്തിലുള്ളത്.കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച കേസിൽ ഇന്ന് രണ്ടുപേർ കൂടി അറസ്റ്റിൽ.ഇതോടെ കേസിൽ ജില്ലയിൽ 14 പേർ അറസ്റ്റിലായി.Body:കൊറോണ രോഗലക്ഷണങ്ങളുമായി തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്കാസ്ഥാന ആശുപത്രി, ഒരു സ്വകാര്യ ആശുപത്രി എന്നിവയിലെ ഓരോ പേർ വീതമാണ് ഡിസ്ചാർജ് ആയത്. നിലവിൽ ആശുപത്രികളിൽ ആറ് പേർ നിരീക്ഷണത്തിലുണ്ട്. നാല് പേർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ട് പേർ ചാലക്കുടി താലൂക്കാസ്ഥാന ആശുപത്രിയിലുമാണ്. വീടുകളിൽ ആകെ 234 പേരാണ് നിരീക്ഷണത്തിലുള്ളത്.ഇന്ന് മൂന്ന് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 59 പേരുടേതായി 86 സാമ്പിളുകളാണ് ആകെ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. പുതിയതായി പോസിറ്റീവ് ഫലം ഒന്നുമില്ല. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഒരു സാമ്പിളിന്റെ ഫലം നെഗറ്റീവ് ആണ്. ഇനി ഒരു സാമ്പിളിന്റെ ഫലം വരാനുണ്ട്.
കുന്നംകുളത്ത് കൊറോണ സ്ഥിരീകരിച്ചുവെന്ന വ്യാജ സന്ദേശം അയച്ച കേസിൽ രണ്ടു പേർ കൂടി തിങ്കളാഴ്ച ഇന്ന് അറസ്റ്റിലായി. തൃശൂർ റൂറൽ പോലീസിന് കീഴിലെ എങ്ങണ്ടിയൂർ അറയ്ക്കപറമ്പിൽ വീട്ടിൽ വേണുഗോപാൽ (55), മകൻ അഖിൽ വേണുഗോപാൽ (22) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച കേസിൽ ജില്ലയിൽ 14 പേർ അറസ്റ്റിലായി. റൂറൽ പോലീസ് ആറ് പേരെയും സിറ്റി പോലീസ് എട്ടു പേരെയുമാണ് അറസ്റ്റ് ചെയ്തത്.
28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞവർക്ക് അതിന് ശേഷം സാധാരണ ജീവിതം നയിക്കാവുന്നതാണ്. ഇവരിൽ നിന്ന് രോഗപകർച്ച ഉണ്ടാവില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിക്കുന്നു.ജില്ലയിൽ ഇന്ന് 3,403 പേർക്ക് ബോധവത്കരണ ക്ലാസ് നൽകി. ആകെ 66,699 പേർക്ക് ക്ലാസുകൾ നൽകി. നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക സമ്മർദ്ദം അകറ്റാനായി സാന്ത്വനമേകി കൗൺസലർമാർ സദാസമയവും രംഗത്തുണ്ട്. ഇതിന് ജനങ്ങളുടെ പിന്തുണ കൂടി ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇ ടിവി ഭാരത്
തൃശ്ശൂർ
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.