തൃശൂര്‍ : ശരീരം തളര്‍ന്നെങ്കിലും മനോവീര്യത്താല്‍ പ്രതിസന്ധികളെ മറികടന്ന് മുന്നേറിയ പ്രണവ് ഇനി ദീപ്‌തസ്‌മരണ.സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച തൃശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് അന്തരിച്ചു. വെള്ളിയാഴ്‌ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മണപ്പറമ്പിൽ സുരേഷ് കുമാറിന്‍റെയും സുനിതയുടെയും മകനാണ്.
![pranav died pranav death news social media influencer pranav died shahana pranav love story shahana pranav marriage latest news in thrissur latest news today ഓര്‍മയായി പ്രണവ് ഷഹാന കണ്ണിക്കര സ്വദേശി പ്രണവ് പ്രണവ് ഷഹാന വിവാഹം പ്രണവ് ഷഹാന പ്രണയം തൃശൂര്‍ ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/pranavstory_17022023162551_1702f_1676631351_1108.jpg)
അപകടത്തിൽ ശരീരം തളർന്ന പ്രണവിന്‍റെയും, ജീവിതപങ്കാളിയായ ഷഹാനയുടെയും പ്രണയവും വിവാഹവും സൈബർ ഇടങ്ങളിൽ വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം മുഴുവന്‍ തളര്‍ന്ന പ്രണവ് പരിമിതികളോട് പടവെട്ടി മുന്നേറുന്നത് ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്നു.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികളിലടക്കം പ്രണവ് സജീവമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം വീല്‍ചെയറില്‍ ഉത്സവത്തിന് പോയ വീഡിയോ അടക്കം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതോടെയാണ് പ്രണവിന്‍റെ ജീവിതം മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
![pranav died pranav death news social media influencer pranav died shahana pranav love story shahana pranav marriage latest news in thrissur latest news today ഓര്‍മയായി പ്രണവ് ഷഹാന കണ്ണിക്കര സ്വദേശി പ്രണവ് പ്രണവ് ഷഹാന വിവാഹം പ്രണവ് ഷഹാന പ്രണയം തൃശൂര്‍ ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/pranavstory_17022023162551_1702f_1676631351_716.jpg)
വീഡിയോ കണ്ട പലരും പ്രണവിനെയും കൂട്ടുകാരേയും നേരിട്ടും അല്ലാതെയുമെല്ലാം അഭിനന്ദനങ്ങളറിയിച്ചു. തിരുവനന്തപുരത്തുനിന്ന് ഷഹാന എന്ന പത്തൊമ്പതുകാരി 2021 മാര്‍ച്ച് മൂന്നിന് പ്രണവിന്‍റെ ജീവിത സഖിയായി. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഷഹാന പ്രണവിന്‍റെ ജീവിത പങ്കാളിയായത്.
പ്രണവിന്‍റെയും ഷഹാനയുടെയും പ്രണയവും വിവാഹവും സമാനതകളില്ലാത്തവിധം ഹൃദയത്തിലേറ്റിയവരാണ് മലയാളികള്‍.